Follow KVARTHA on Google news Follow Us!
ad

ആദ്യ മത്സരത്തില്‍ തന്നെ ഇന്ത്യയെ ഞെട്ടിച്ച് കിവീസ്; സന്ദര്‍ശകരുടെ ജയം ആറു വിക്കറ്റിന്

ശ്രീലങ്കയെയും, ഓസീസിനെയും തറപറ്റിച്ച ഇന്ത്യയ്ക്ക് കിവീസിനെതിരായ ഏകദിന പരമ്പരയില്‍ തോല്‍വിയോടെ തുടക്കം. ആദ്യ മത്സരത്തില്‍ ആറു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് Sports, India, New Zealand, Cricket, Won, Virat Kohli, New Zealand won by 6 wickets.
മുംബൈ: (www.kvartha.com 22.10.2017) ശ്രീലങ്കയെയും, ഓസീസിനെയും തറപറ്റിച്ച ഇന്ത്യയ്ക്ക് കിവീസിനെതിരായ ഏകദിന പരമ്പരയില്‍ തോല്‍വിയോടെ തുടക്കം. ആദ്യ മത്സരത്തില്‍ ആറു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ന്യൂസിലാന്‍ഡ് നേടിയത്.

ഇന്ത്യ ഉയര്‍ത്തിയ 281 റണ്‍സ് വിജയലക്ഷ്യം സന്ദര്‍ശകര്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 49-ാം ഓവറില്‍ മറികടന്നു. സെഞ്ച്വുറി നേടിയ ലതാമിന്റെ (103 നോട്ടൗട്ട്), അര്‍ധ സെഞ്ച്വുറി നേടിയ ടെയ്‌ലര്‍ (95) എന്നിവരാണ് ന്യൂസിലാന്‍ഡിന്റെ വിജയ ശില്‍പികള്‍. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 200 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. സ്‌കോര്‍ സമനിലയില്‍ നില്‍ക്കവെയാണ് കിവീസിന് ടെയ്‌ലറുടെ വിക്കറ്റ് നഷ്ടമായത്. ഗുപ്റ്റില്‍ 32 റണ്‍സും, മുറൊ 28 ഉം, വില്ലിയംസണ്‍ ആറും റണ്‍സുമെടുത്ത് പുറത്തായി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നായകന്‍ കോഹ്ലി (121) യുടെ സെഞ്ച്വുറിയുടെ പിന്‍ബലത്തിലാണ് ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. 29 റണ്‍സെടുക്കുന്നതിനിടെ ഓപണര്‍മാരായ ശിഖര്‍ ധവാന്‍ (ഒമ്പത്), രോഹിത് ശര്‍മ (20) എന്നിവരെ ഇന്ത്യക്ക് നഷ്ടമായി. പിന്നീട് വന്ന കേദര്‍ ജാദവിനും (12) അധിക നേരം പിടിച്ചുനില്‍ക്കാനായില്ല. കാര്‍ത്തിക് (37), ധോണി (25), ഹാര്‍ദിക് പാണ്ഡ്യ (16) ഭുവനേശ്വര്‍ കുമാര്‍ (26) റണ്‍സുമെടുത്തു.

നാല് വിക്കറ്റെടുത്ത ട്രന്‍ ബോള്‍ട്ടും, മൂന്ന് വിക്കറ്റെടുത്ത ടിം സൗത്തിയും കിവീസ് നിരയില്‍ തിളങ്ങി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, India, New Zealand, Cricket, Won, Virat Kohli, New Zealand won by 6 wickets.