Follow KVARTHA on Google news Follow Us!
ad

വൃദ്ധയും വിധവയുമായ വീട്ടമ്മയെ മൃഗീയമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

വൃദ്ധയും വിധവയുമായ വീട്ടമ്മയെ വീട്ടില്‍ അതിക്രമിച്ചു കയറി മൃഗീയമായി പീഡിപ്പിച്ച കേസില്‍ ചെന്നിത്തല News, Kerala, Molestation, Arrest, Remanded, Police Station, Complaint, Court,
മാന്നാര്‍: (www.kvartha.com 17/10/2017) വൃദ്ധയും വിധവയുമായ വീട്ടമ്മയെ വീട്ടില്‍ അതിക്രമിച്ചു കയറി മൃഗീയമായി പീഡിപ്പിച്ച കേസില്‍ ചെന്നിത്തല തൃപ്പെരും തുറ വേണാട്ടേത്ത് വീട്ടില്‍ സന്തോഷ്(38)നെ ചെങ്ങന്നൂര്‍ ഡി വൈ എസ് പി അനില്‍ പി കോര, മാന്നാര്‍ സി ഐ എസ് വിദ്യാധരന്‍, എസ് കെ കെ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. മൂന്നു വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച 66കാരിക്ക് രണ്ട് പെണ്‍മക്കളാണുള്ളത്. ഇവരുടെ വിവാഹം കഴിഞ്ഞു.

ഒറ്റയ്ക്ക് വീട്ടില്‍ കഴിയുന്ന വൃദ്ധയെ കഴിഞ്ഞ 12 നു വൈകിട്ട് നാല് മണിക്ക് മദ്യലഹരിയില്‍ അതിക്രമിച്ചു കയറി പിടികൂടി മൃഗീയമായി പീഡിപ്പിക്കുകയായിരുന്നു. ദേഹമാസകാലം മുറിവേറ്റിരുന്നു. സംഭവത്തെ കുറിച്ച് ഗുജറാത്തിലുള്ള മരുമകനാണ് ആദ്യം പോലിസില്‍ വിളിച്ചറിയിച്ചത്. തുടര്‍ന്ന് ഇരയും പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി.ആലപ്പുഴ വനിതാ സെല്‍ എസ് ഐ ശ്രീദേവിയെത്തി വിശദമായ മൊഴി രേഖപ്പെടുത്തി പോലിസിനു സമര്‍പ്പിച്ചു. ഒളിവില്‍ കഴിഞ്ഞിരുന്ന സന്തോഷ് വീട്ടിലെത്തിയ വിവരമറിഞ്ഞ പോലീസ് എത്തി പിടികൂടുകയായിരുന്നു.

News, Kerala, Molestation, Arrest, Remanded, Police Station, Complaint, Court, Molestation; Youth arrested

മേസ്തിരിപ്പണിക്കാരനായ ഇയാള്‍ വിവാഹിതനാണ്, കുട്ടികളില്ല. മുമ്പ് ഭര്‍ത്താവുള്ള സമയത്തും വൃദ്ധയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു. മാവേലിക്കര ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ചെങ്ങന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ആരോപണ വിധേയനായ സന്തോഷിനെ റിമാന്‍ഡുചെയ്തു.

Keywords: News, Kerala, Molestation, Arrest, Remanded, Police Station, Complaint, Court, Molestation; Youth arrested