Follow KVARTHA on Google news Follow Us!
ad

ആകാശമദ്ധ്യത്തില്‍ വെച്ച് മൊബൈലില്‍ നിന്നും പുക ഉയര്‍ന്നു; വിമാനം സുരക്ഷിതമായി നിലത്തിറങ്ങുന്നതുവരെ മൊബൈല്‍ വെള്ളത്തില്‍ മുക്കി വെച്ചു

ന്യൂഡല്‍ഹി: (www.kvartha.com 21.10.2017) ആകാശ മദ്ധ്യത്തില്‍ വെച്ച് മൊബൈലില്‍ നിന്ന് പുക ഉയര്‍ന്നത് വിമാനത്തിലുള്ളവരെ പരിഭ്രാന്തിയിലാഴ്ത്തി. ഉടനെ മൊബൈലില്‍ നിന്നുയര്‍National, Mobile Phone
ന്യൂഡല്‍ഹി: (www.kvartha.com 21.10.2017) ആകാശ മദ്ധ്യത്തില്‍ വെച്ച് മൊബൈലില്‍ നിന്ന് പുക ഉയര്‍ന്നത് വിമാനത്തിലുള്ളവരെ പരിഭ്രാന്തിയിലാഴ്ത്തി. ഉടനെ മൊബൈലില്‍ നിന്നുയര്‍ന്ന തീ അഗ്‌നിശമനയന്ത്രം ഉപയോഗിച്ച് അണച്ചുവെങ്കിലും വിമാനം സുരക്ഷിതമായി നിലത്തിറങ്ങുന്നതുവരെ വെള്ളത്തില്‍ മുക്കി വെച്ചു.

ജെറ്റ് എയര്‍വേയ്‌സിന്റെ ഇന്‍ഡോര്‍ ഡല്‍ഹി വിമാനത്തിലാണ് സംഭവം നടന്നത്. യാത്രക്കാരന്റെ ഹാന്‍ഡ് ബാഗില്‍ സൂക്ഷിച്ചിരുന്ന മൊബൈലില്‍ നിന്നുമാണ് പുക ഉയര്‍ന്നത്.

National, Mobile Phone

യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് എയര്‍ലൈന്‍ പിന്നീട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. സംഭവം വ്യോമയാന വകുപ്പിന്റെ ശ്രദ്ധയില്‌പെടുത്തിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: NEW DELHI: In yet another scare of its kind, a mobile phone is feared to have caught fire mid-air on a flight which required the device to be first sprayed with fire extinguisher and then be kept in water till the plane landed safely.

Keywords: National, Mobile Phone