Follow KVARTHA on Google news Follow Us!
ad

'#മീ റ്റൂ' ഹാഷ്ടാഗ് ക്യാമ്പയിനുമായി സോഷ്യല്‍ മീഡിയ; ഞാനും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ഹോളിവുഡ് നടിമാരടക്കം നിരവധിപേര്‍

ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ ലൈംഗികാരോപണം ഉയര്‍ന്നതോടെ, ഞാനും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ഹോളിവുഡ് നടിമാWorld, News, Entertainment, Crime, Molestation, Cinema, Hollywood, Bollywood, Mollywood, film, #MeToo, #MeToo: Social media flooded with personal stories of assault
ലോസ് ഏഞ്ചല്‍സ്: (www.kvartha.com 16.10.2017) ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ ലൈംഗികാരോപണം ഉയര്‍ന്നതോടെ, ഞാനും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ഹോളിവുഡ് നടിമാരടക്കം നിരവധിപേര്‍ രംഗത്തെത്തി. തങ്ങള്‍ നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെ കുറിച്ച്, '#മി റ്റൂ' എന്ന ഹാഷ്ടാഗിലൂടെ (#Me Too) ലോകത്തോട് വിളിച്ചു പറയുകയാണ് അവര്‍. അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഒന്നിച്ചുനില്‍ക്കേണ്ട ആവശ്യകതയെ ഓര്‍മിപ്പിക്കുന്നതാണ് സോഷ്യല്‍ മീഡിയയിലെ ഹാഷ്ടാഗ് ക്യാമ്പയിന്‍.

അമേരിക്കന്‍ അഭിനേത്രിയായ അലീസ മിലാനോയുടെ ട്വീറ്റോടെയാണ് ക്യാമ്പയിന് തുടക്കം. ഒരു നിര്‍ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് ട്വീറ്റു ചെയ്ത് 'മി ടൂ' എന്ന ഹാഷ്ടാഗില്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കാന്‍ അവര്‍ ആവശ്യപ്പെടുകയായിരുന്നു. ലൈംഗികാതിക്രമങ്ങള്‍ എത്രത്തോളം വ്യാപകമായിക്കഴിഞ്ഞിരിക്കുന്നു എന്ന് ജനങ്ങളെ അറിയിക്കുകയും അതിന്റെ വിപത്തുകളെ ബോധ്യപ്പെടുത്തുകയും ചെയ്യുക എന്നതാണ് ക്യാമ്പയിനിന്റെ ഉദ്ദേശം.


ഹാഷ്ടാഗ് ക്യാമ്പയിനിന്റെ ചുവട് പിടിച്ച് മലയാള നടിമാരും താന്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തിക്കഴിഞ്ഞു. നടി റിമ കല്ലിങ്കലും സജിത മഠത്തിലും വെളിപ്പെടുത്തി. കൗമാര കാലത്ത് പരിചയമുള്ളതും അല്ലാത്തവരില്‍ നിന്നും ലൈംഗിക പീഡനത്തിന് ഞാന്‍ ഇരയായിട്ടുണ്ടെന്നാണ് സജിത പറയുന്നത്. ഉയര്‍ന്ന നിലയില്‍ ജീവിക്കുന്നവരും പണക്കാരും ബന്ധുക്കളുമടക്കം ഒരുപാട് പുരുഷന്മാര്‍ ആ പട്ടികയിലുണ്ട്. ലൈംഗിക അതിക്രമം അപകടമല്ലെന്നും അത് ബോധ പൂര്‍വ്വം സംഭവിക്കാമെന്ന കാര്യമാണെന്നും സജിത പറയുന്നു.

Keywords: World, News, Entertainment, Crime, Molestation, Cinema, Hollywood, Bollywood, Mollywood, film, #MeToo, #MeToo: Social media flooded with personal stories of assault