Follow KVARTHA on Google news Follow Us!
ad

മലയാളി ഓട്ടോ ഡ്രൈവറെയും സുഹൃത്തിനെയും വെട്ടിക്കൊന്നു

മലയാളി ഓട്ടോ ഡ്രൈവറെയും സുഹൃത്തിനെയും തമിഴ്‌നാട്ടില്‍ വെട്ടിക്കൊന്നു. മൂന്നാര്‍ Kerala, Idukki, Auto Driver, Murder, Crime, Police, Report, Investigation In Progress
ഇടുക്കി: (www.kvartha.com 15.10.2017) മലയാളി ഓട്ടോ ഡ്രൈവറെയും സുഹൃത്തിനെയും തമിഴ്‌നാട്ടില്‍ വെട്ടിക്കൊന്നു. മൂന്നാര്‍ എല്ലപ്പെട്ടി സ്വദേശികളായ ജോണ്‍ പീറ്റര്‍ (19), ശരവണന്‍ (18) എന്നിവരാണ് കൊല്ലപ്പെട്ടത്. തമിഴ്‌നാട്ടിലേക്ക് ഓട്ടം പോയതായിരുന്നു ഇരുവരും.

തമിഴ്‌നാട്ടിലേക്ക് ഓട്ടം പോകുന്നു എന്ന് പറഞ്ഞ് ജോണ്‍ ശനിയാഴ്ച രാത്രിയാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. ദീര്‍ഘദൂര ഓട്ടമായതിനാല്‍ സുഹൃത്തായ ശരവണനനെയും കൂടെ കൂട്ടുകയായിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.

Kerala, Idukki, Auto Driver, Murder, Crime, Police, Report, Investigation In Progress

അതേസമയം, നിരവധി കേസുകളില്‍ പ്രതിയായ മണി എന്നയാളാണ് യുവാക്കളെ കൊലപ്പെടുത്തിയതെന്നാണ് സൂചന. സംഭവം നടക്കുമ്പോള്‍ ഇയാള്‍ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ക്കായി പോലീസ് അന്വേഷണം തുടരുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Idukki, Auto Driver, Murder, Crime, Police, Report, Investigation In Progress