Follow KVARTHA on Google news Follow Us!
ad

അനുഷ്‌കയ്ക്ക് കോഹ് ലിയുടെ വിവാഹ വാഗ്ദാനം; പരസ്യചിത്രം വൈറലാകുന്നു

വിരാട് കോഹ്‌ലി - അനുഷ്‌ക ശര്‍മ വിവാഹ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ ഇരുവരും അഭിനയിച്ച പരസ്യചിത്രം ഇപ്പോള്‍ വൈറലാകുകയാണ് Lovebirds Anushka Sharma, Virat Kohli Exchange Wedding Vows in This Romantic Ad, National, News, Cricket, Player, Actress, Marriage, Advertisement, Virat Kohli.
ന്യൂഡല്‍ഹി: (www.kvartha.co 21.10.2017) വിരാട് കോഹ്‌ലി - അനുഷ്‌ക ശര്‍മ വിവാഹ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ ഇരുവരും അഭിനയിച്ച പരസ്യചിത്രം ഇപ്പോള്‍ വൈറലാകുകയാണ്. ഇരുവരും ഒന്നിച്ച് ഒരു വസ്ത്രശാലയ്ക്ക് വേണ്ടി ചെയ്ത പരസ്യമാണ് താരങ്ങളുടെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയത്.


ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്ന അനുഷ്‌കയും കോഹ്‌ലിയുമാണ് ചിത്രത്തില്‍. വിവാഹിതരാകുന്ന വധൂവരന്‍മാര്‍ എന്തായിരിക്കും പരസ്പരം വാഗ്ദാനം നല്‍കുന്നതെന്ന് ഊഹിക്കുകയാണ് ജോഡികള്‍.

ഈ ഊഹക്കളി യഥാര്‍ഥത്തില്‍ ഇരുവരുടെയും വിവാഹത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്ന വാര്‍ത്തകള്‍.

Keywords: Lovebirds Anushka Sharma, Virat Kohli Exchange Wedding Vows in This Romantic Ad, National, News, Cricket, Player, Actress, Marriage, Advertisement, Virat Kohli.