Follow KVARTHA on Google news Follow Us!
ad

പി എസ് സി ലാസ്റ്റ് ഗ്രേഡ് പരീക്ഷ: ഡിഗ്രിയുള്ളവരെ ഒഴിവാക്കിയതോടെ അപേക്ഷകരില്‍ കാര്യമായ കുറവ്, 14 ജില്ലകളിലും ഒരേ ദിവസം പരീക്ഷ നടത്താന്‍ ആലോചന

വിവിധ വകുപ്പുകളിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് പരീക്ഷയില്‍ നിന്ന് ബിരുദധാരികളെ ഒഴിവാക്കിയതോടെ Kerala, Thiruvananthapuram, PSC, Examination, Last Grade, Notification, Court, Applicants, Degree Holders
തിരുവനന്തപുരം: (www.kvartha.com 15.10.2017) വിവിധ വകുപ്പുകളിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് പരീക്ഷയില്‍ നിന്ന് ബിരുദധാരികളെ ഒഴിവാക്കിയതോടെ അപേക്ഷകരില്‍ കാര്യമായ കുറവ്. ഇതേ തുടര്‍ന്ന് 14 ജില്ലകള്‍ക്കുള്ള പരീക്ഷ ഒരു ദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കമ്മീഷന്‍ ആലോചിക്കുന്നുണ്ട്. പി എസ് സി ജനുവരിയിലാണ് ലാസ്റ്റ് ഗ്രേഡ് പരീക്ഷ നടത്തുന്നത്.

ഇതിനു മുമ്പ് ആറര ലക്ഷം പേര്‍ അപേക്ഷിച്ച ബിവറേജസ് കോര്‍പ്പറേഷന്‍ എല്‍ഡിസി പരീക്ഷ ഒറ്റ ദിവസമാണ് നടത്തിയത്. ഇത് റെക്കോര്‍ഡ് ആയിരുന്നു. ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് 14 ജില്ലകളിലുമായി 8,54,811 അപേക്ഷകരാണുള്ളത്. ഇത്രയും പേര്‍ക്ക് ഒരുമിച്ച് പരീക്ഷാ സൗകര്യം ഒരുക്കാനാകുമെങ്കില്‍ അത് പിഎസ്‌സിക്ക് മറ്റൊരു നാഴികക്കല്ലായിരിക്കും.

 Kerala, Thiruvananthapuram, PSC, Examination, Last Grade, Notification, Court, Applicants, Degree Holders


ഒറ്റ ദിവസം നടത്തുകയാണെങ്കില്‍ ജനുവരി 6, 20, 27 എന്നീ തീയതികളിലേതെങ്കിലും ഒരു ദിവസമായിരിക്കും പരീക്ഷ നടക്കുന്നത്. ഈ ദിവസങ്ങളില്‍ സ്‌കൂളുകളുടെ സൗകര്യം പിഎസ്‌സി പരിശോധിക്കുകയാണ്. രണ്ടാഴ്ചയ്ക്കകം തീരുമാനമുണ്ടാകും. ലാസ്റ്റ് ഗ്രേഡ് വിജ്ഞാപനത്തിനെതിരെ കോടതിയില്‍ കേസുണ്ടെങ്കിലും പരീക്ഷാ നടത്തിപ്പിന് തടസമില്ലെന്നാണ് പിഎസ്‌സിക്ക് ലഭിച്ച നിയമോപദേശം. അതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ വൈകിക്കേണ്ടെന്ന് കമ്മീഷന്‍ തീരുമാനിച്ചത്.

ലാസ്റ്റ് ഗ്രേഡിന്റെ കഴിഞ്ഞ വിജ്ഞാപനത്തിന് 13.10 ലക്ഷം അപേക്ഷകരാണുണ്ടായിരുന്നത്. ബിരുദധാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതാണ് ഇത്തവണ അപേക്ഷകരില്‍ വന്‍ കുറവുണ്ടാകാന്‍ കാരണം. 4,55,892 അപേക്ഷകരാണ് കുറഞ്ഞത്. സ്‌പെഷ്യല്‍ റൂള്‍ ഭേദഗതിയിലൂടെയാണ് ലാസ്റ്റ് ഗ്രേഡ് തസ്തികയ്ക്ക് ബിരുദധാരികളെ ഒഴിവാക്കിയത്. അതനുസരിച്ചുള്ള ആദ്യ വിജ്ഞാപനമാണിത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thiruvananthapuram, PSC, Examination, Last Grade, Notification, Court, Applicants, Degree Holders