Follow KVARTHA on Google news Follow Us!
ad

കോണ്‍ഗ്രസില്‍ ആരെ നേതാവാക്കണമെന്ന കാര്യത്തിലെ ആശങ്ക; 'നേതാവിന്റെ' പേര് നിര്‍ദേശിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം

സോളാര്‍ കേസില്‍ ശിവരാജന്‍ കമ്മിഷന്‍ തുടരന്വേഷണത്തിന് നിര്‍ദേശിക്കുന്ന ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള News, Thiruvananthapuram, BJP, Congress, Molestation, Facebook,
തിരുവനന്തപുരം:(www.kvartha.com 12/10/2017) കോണ്‍ഗ്രസില്‍ ആരെ നേതാവാക്കണമെന്ന കാര്യത്തിലെ ആശങ്കയ്ക്ക് പരിഹാരം നിര്‍ദേശിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. നേതാവിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിലെ തര്‍ക്കം താന്‍ തീര്‍ത്തുതരാമെന്നും താന്‍ നിര്‍ദേശിക്കുന്നയാളെ നേതാവാക്കിയാല്‍ പ്രശ്‌നം തീരില്ലേയെന്നും കുമ്മനം പരിഹസിച്ചു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ സോളാറില്‍ കേസെടുക്കുന്ന സാഹചര്യത്തില്‍ പുനഃസംഘടന വേണ്ടെന്ന് വെച്ച് സരിതയെ കോണ്‍ഗ്രസ് നേതാവായി തെരഞ്ഞെടു്ത്തുകൂടെയെന്നാണ് കുമ്മനം പരിഹസിച്ചത്.

News, Thiruvananthapuram, BJP, Congress, Molestation, Facebook, Kummanam insults Congress on Solar report

സോളാര്‍ കേസില്‍ ശിവരാജന്‍ കമ്മിഷന്‍ തുടരന്വേഷണത്തിന് നിര്‍ദേശിക്കുന്ന ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ചാണ് കുമ്മനം രാജശേഖരന്‍ രംഗത്തെത്തിയത്. നേതാക്കന്മാരെല്ലാം ജയിലിലായാല്‍ ആരെ നേതാവാക്കും എന്ന തര്‍ക്കം ഇതോടെ പരിഹരിക്കാം. സോളാര്‍ കേസില്‍ തട്ടിപ്പിനും, വെട്ടിപ്പിനും പുറമേ ബലാത്സംഗ കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് രാഷ്ട്രീയം തരംതാഴ്ന്നതിന്റെ തെളിവാണിത്. കേസിലുള്‍പ്പെട്ട നേതാക്കന്മാര്‍ ജനപ്രതിനിധി പദവികള്‍ രാജിവയ്ക്കണം. കുമ്മനം ആവശ്യപ്പെട്ടു.

സ്വയം ആദര്‍ശവാനായി ചമയുന്ന എ കെ ആന്റണി ഉമ്മന്‍ചാണ്ടിയും, തിരുവഞ്ചൂരും ഉള്‍പ്പടെയുള്ളവരോട് രാഷ്ട്രീയം മതിയാക്കണമെന്ന് പറയുവാനുള്ള ആര്‍ജ്ജവം കാണിക്കണമെന്നും കുമ്മനം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സോളാര്‍ കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്ത സാഹചര്യത്തില്‍ പുനഃസംഘടന പട്ടിക ഒഴിവാക്കി സരിതയെ നേതാവായി തിരഞ്ഞെടുക്കണം. നേതാക്കന്മാരെല്ലാം ജയിലിലായാല്‍ ആരെ പ്രസിഡന്റാക്കും എന്ന തര്‍ക്കത്തിന് പരിഹാരമായി. സോളാര്‍ കേസില്‍ തട്ടിപ്പിനും, വെട്ടിപ്പിനും പുറമേ ബലാത്സംഗ കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് രാഷ്ട്രീയം തരംതാഴ്ന്നതിന്റെ തെളിവാണിത്.

കേസിലുള്‍പ്പെട്ട നേതാക്കന്മാര്‍ ജനപ്രതിനിധി പദവികള്‍ രാജിവയ്ക്കണം. സ്വയം ആദര്‍ശവാനായി ചമയുന്ന എ കെ ആന്റണി ഉമ്മന്‍ചാണ്ടിയും, തിരുവഞ്ചൂരും ഉള്‍പ്പടെയുള്ളവരോട് രാഷ്ട്രീയം മതിയാക്കണമെന്ന് പറയുവാനുള്ള ആര്‍ജ്ജവം കാണിക്കണം. ജനരക്ഷാ യാത്രയെ വിലാപയാത്രയെന്നും രാക്ഷസ യാത്രയെന്നും പറഞ്ഞു കളിയാക്കിയ കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ സ്വയം പരിഹാസ്യരായി. കോണ്‍ഗ്രസിന്റെ നടക്കാന്‍ ഇരിക്കുന്ന യാത്ര വിലാപയാത്രയായി നടത്തേണ്ട ഗതികേടിലാണ് കോണ്‍ഗ്രസ്.

സോളാര്‍ കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുത്തത് നല്ലതാണ്. പക്ഷേ ആദര്‍ശ രാഷ്ട്രീയത്തെക്കുറിച്ച് പറയാന്‍ പിണറായിക്ക് അവകാശമില്ല. സര്‍ക്കാര്‍ ഭൂമി കൈയേറിയ മന്ത്രി തോമസ് ചാണ്ടിക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. മാര്‍ത്താണ്ഡം കായലിലെ അഴിമതി ചെളിയില്‍ മുങ്ങിക്കുളിച്ച ചാണ്ടിയെ തോളിലെടുത്ത് വച്ചാണ് പിണറായി ഭരിക്കുന്നത്.

ലൗജിഹാദ് കേരളത്തിലുണ്ട്. കമ്മ്യൂണിസ്റ്റ് കുടുംബങ്ങളും അതിന് ഇരകളാകുന്നുണ്ട്. മകളെ കാണാതായ തിരുവനന്തപുരം സ്വദേശി ബിന്ദു ചെങ്കൊടി കൈയിലേന്തിയവളായിരുന്നു. അഖിലയുടെ പിതാവായ വൈക്കം സ്വദേശി അശോകനും കമ്മ്യൂണിസ്റ്റായിരുന്നു. അഖിലയുടെ ഭര്‍ത്താവിന്റെ തീവ്രവാദ ബന്ധങ്ങളെപ്പറ്റി വ്യക്തമായ തെളിവ് എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ക്രിസ്ത്യന്‍ സംഘടനകളും പെണ്‍കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. കുഞ്ഞാലിക്കുട്ടി തങ്ങളുടെ മകളെ സിറിയയിലേക്ക് കൊണ്ട് പോയാല്‍ ഏത് രീതിയില്‍ പ്രതികരിക്കും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, BJP, Congress, Molestation, Facebook, Kummanam insults Congress on Solar report