Follow KVARTHA on Google news Follow Us!
ad

ജനരക്ഷായാത്ര മുഖ്യമന്ത്രിയുടെയും സി പി എമ്മിന്റെയും സമനില തെറ്റിച്ചെന്ന് കുമ്മനം

ബി.ജെ.പി നടത്തിയ ജനരക്ഷായാത്ര മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും സമനില തെറ്റിച്ചുവെന്ന്Thiruvananthapuram, News, Politics, CPM, K. Surendran, Facebook, post, Kerala,
തിരുവനന്തപുരം: (www.kvartha.com 21.10.2017) ബി.ജെ.പി നടത്തിയ ജനരക്ഷായാത്ര മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും സമനില തെറ്റിച്ചുവെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ഒരു സംവാദത്തിന് ആദ്യം വേണ്ടത് സമാധാനപൂര്‍ണമായ അന്തരീക്ഷമാണ്. രാഷ്ട്രീയ എതിരാളികള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കുന്നതില്‍ പരാജയപ്പെട്ട ഭരണാധികാരി വികസനത്തെപ്പറ്റി സംസാരിക്കുന്നത് അര്‍ത്ഥശൂന്യമാണെന്നും മുഖ്യമന്ത്രിക്കുള്ള മറുപടിയില്‍ അദ്ദേഹം പറഞ്ഞു.

കൊലക്കത്തി പുറകില്‍ ഒളിപ്പിച്ച് വെച്ച് സന്ധി സംഭാഷണത്തിനും സംവാദത്തിന് എതിരാളികളെ ക്ഷണിക്കാന്‍ അതീവ കൗശലക്കാരന് മാത്രമേ സാധിക്കൂ. കേരളം കൈവരിച്ച പുരോഗതിക്കെല്ലാം അവകാശി താങ്കളും താങ്കളുടെ പാര്‍ട്ടിയുമാണെന്ന അവകാശവാദം എട്ടുകാലി മമ്മൂഞ്ഞിനെപ്പോലും നാണിപ്പിക്കുന്നതാണ്. കേരളം പുരോഗതിയും ഉയര്‍ന്ന സാമൂഹ്യ നിലവാരവും നേടിയത് സമാജോദ്ധാരകരായ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ അക്ഷീണ പ്രയത്‌നത്തിന്റെ ഫലമായാണ്.

Kummanam about Pinarayi and CPM, Thiruvananthapuram, News, Politics, CPM, K. Surendran, Facebook, Post, Kerala

അവര്‍ ഉഴുതു മറിച്ച മണ്ണില്‍ നിന്ന് കൊയ്‌തെടുക്കാന്‍ താങ്കളുടെ പാര്‍ട്ടിക്ക് അവസരം കിട്ടിയെന്നത് സത്യമാണ്. അവിടെ നിന്ന് ഒരിഞ്ച് മുന്നോട്ട് നീങ്ങാന്‍ ആയിട്ടില്ല. കേരളത്തിന് സ്വന്തമായി ഉണ്ടായിരുന്നതെല്ലാം നഷ്ടമാക്കിയതല്ലാതെ കൂടുതലായി ഒന്നും നേടിത്തരാന്‍ ഇവിടം ഭരിച്ച ആര്‍ക്കും സാധിച്ചിട്ടില്ലെന്നും കുമ്മനം പറഞ്ഞു.

അതിനിടെ മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത് സംവാദത്തിന് തയ്യാറാണെന്നും സ്ഥലവും സമയവും അറിയിച്ചാല്‍ മതിയെന്നും ഫേസ്ബുക്കിലൂടെ ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

Keywords: Kummanam about Pinarayi and CPM, Thiruvananthapuram, News, Politics, CPM, K. Surendran, Facebook, Post, Kerala.