Follow KVARTHA on Google news Follow Us!
ad

ചെന്നിത്തല നടത്താന്‍ പോകുന്നത് സ്വന്തം പാര്‍ട്ടിയിലെ ഗ്രൂപ്പിനെതിരായ പടയൊരുക്കമാണെന്ന് കോടിയേരി

ഇടതുപക്ഷ സര്‍ക്കാരിനെതിരെയാണെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന പടയൊരുക്കം എന്ന പരിപാടി യഥാര്‍ത്ഥത്തില്‍ സ്വന്തം ഗ്രൂപ്പിനെതിരെയുള്ളതാKasaragod, Kerala, News, Kodiyeri Balakrishnan, Press-Club, UDF, BJP, Kodiyeri Balakrishnan against UDF Padayorukkam
കാസര്‍കോട്: (www.kvartha.com 22.10.2017) ഇടതുപക്ഷ സര്‍ക്കാരിനെതിരെയാണെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന പടയൊരുക്കം എന്ന പരിപാടി യഥാര്‍ത്ഥത്തില്‍ സ്വന്തം ഗ്രൂപ്പിനെതിരെയുള്ളതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരിഹസിച്ചു. കാസര്‍കോട് പ്രസ്‌ക്ലബില്‍ നടത്തിയ മീറ്റി ദി പ്രസ് പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ചെന്നിത്തലയുടെ പടയൊരുക്കത്തെ കോടിയേരി വിമര്‍ശിച്ചത്.

യുഡിഎഫിനുള്ളില്‍ ഇപ്പോള്‍ വലിയൊരു പടയൊരുക്കം നടക്കുകയാണ്. അതുപോലെ കോണ്‍ഗ്രസിനകത്തും ഗ്രൂപ്പുകള്‍ തമ്മില്‍ പൊരിഞ്ഞപോര് നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ തനിക്കെതിരെ നടക്കുന്ന ഗ്രൂപ്പ് പോരിന് മുന്നറിയിപ്പ് നല്‍കാനും ശക്തി തെളിയിക്കാനുമാണ് പടയൊരുക്കം എന്ന പേരില്‍ ഒരു പരിപാടി ചെന്നിത്തല തട്ടിക്കൂട്ടിയിരിക്കുന്നത്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ മുഖ്യശത്രുവായിട്ടാണ് യുഡിഎഫ് കാണുന്നത്. പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ എന്ന് പറഞ്ഞുകൊണ്ട് കേരളത്തില്‍ അവര്‍ നടത്തിയ ഹര്‍ത്താല്‍ യഥാര്‍ത്ഥത്തില്‍ ഇടതുപക്ഷ സര്‍ക്കാരിനെതിരെയായിരുന്നു. പെട്രോള്‍ വില വര്‍ദ്ധനവിന് കാരണക്കാര്‍ കേന്ദ്ര സര്‍ക്കാര്‍ ആണെന്നിരിക്കെ ദേശീയതലത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാതെ കേരളത്തില്‍ മാത്രം ഹര്‍ത്താല്‍ നടത്തിയത് തികച്ചും ആസൂത്രിതമാണ്.

ബിജെപി ഭരിക്കുന്ന ഒരു സംസ്ഥാനത്തും കോണ്‍ഗ്രസ് ഹര്‍ത്താല്‍ നടത്തിയിട്ടില്ല. കേരളത്തില്‍ നടത്തിയതോടെ അവരുടെ എതിര്‍പ്പ് ബിജെപിയോടല്ല ഇടതുപക്ഷത്തോടാണെന്ന് വ്യക്തമായിരിക്കുകയാണ്. കേന്ദ്രത്തിന്റെ നോട്ട് നിരോധനത്തെ കോണ്‍ഗ്രസ് ആദ്യം അനുകൂലിക്കുകയാണ് ചെയ്തത്. ജിഎസ്ടി പാര്‍ലമെന്റില്‍ പാസാക്കുമ്പോള്‍ അതിനെ കോണ്‍ഗ്രസ് എതിര്‍ത്തിട്ടില്ല. കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരിനെ അസ്ഥിരീകരിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും എതിരായി പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ ഏകാധിപത്യ നിലപാടുമായാണ് മുന്നോട്ട് പോകുന്നത്.

രാജ്യത്തെ ഫെഡറല്‍ ഘടനയെ തകര്‍ത്തും നിയമവാഴ്ചയെ വെല്ലുവിളിച്ചും ബിജെപി ഭരണം തുടരുമ്പോള്‍ ഇതിനെതിരെ ശക്തമായ പ്രതിരോധം ഉയര്‍ത്താന്‍ കോണ്‍ഗ്രസിന് ശേഷിയില്ല. രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍ എടുത്ത ഒരു തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതാണ്. അവിടുത്തെ ജനപ്രതിനിധികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ജുഡീഷ്യറി ഉദ്യോഗസ്ഥര്‍ക്കും എതിരെ പരാതി ആരെങ്കിലും നല്‍കിയാല്‍ അത് അന്വേഷിക്കാന്‍ സര്‍ക്കാരിന്റെ അനുമതി വേണമെന്നാണ് തീരുമാനം. രണ്ട് വര്‍ഷത്തിനിടയില്‍ ഈ അനുമതി നല്‍കിയാല്‍ മതി. അവിടുത്തെ മുഖ്യമന്ത്രി വസുന്ധര രാജയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം കൈകൊണ്ടിരിക്കുന്നത്. രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ്. അതില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ് ജനാധിപത്യ വിരുദ്ധമായ തീരുമാനങ്ങള്‍ കൈകൊള്ളുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോഡി ഇലക്ഷന്‍ കമ്മീഷനെ പോലും വരുതിയാലാക്കാന്‍ ശ്രമിക്കുന്നു. ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് തീയ്യതി ഇനിയും പ്രഖ്യാപിക്കുന്നത് ഇതിന്റെ ഭാഗമാണ്. ആ സംസ്ഥാനത്ത് നരേന്ദ്ര മോഡിയുടെ പരിപാടികള്‍ കഴിഞ്ഞ ശേഷം തിരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്ന അവസ്ഥയാണുള്ളത്. ഇനി പരിപാടി കഴിഞ്ഞ ശേഷം എപ്പോഴാണ് തിരഞ്ഞെടുപ്പ് നടത്തേണ്ടതെന്ന് മോഡി ഇലക്ഷന്‍ കമ്മീഷനോട് പറയും. മോഡിയുടെ സെക്രട്ടറിയായിരുന്ന ആളാണ് ഇപ്പോഴത്തെ ഇലക്ഷന്‍ കമ്മീഷണര്‍. അതുകൊണ്ട് മോഡിയുടെ ഇംഗിതത്തിന് വഴങ്ങിയായിരിക്കും ഇലക്ഷന്‍ കമ്മീഷന്റെ തുടര്‍ പ്രവര്‍ത്തനങ്ങളെന്നും ഇത് ജനാധിപത്യത്തിന് അപമാനകരമാണെന്നും കോടിയേരി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Kodiyeri Balakrishnan, Press-Club, UDF, BJP, Kodiyeri Balakrishnan against UDF Padayorukkam
< !- START disable copy paste -->