Follow KVARTHA on Google news Follow Us!
ad

എത്ര കോടി ഇറക്കിക്കളിച്ചാലും എത്ര കേന്ദ്ര മന്ത്രിമാര്‍ വന്നാലും കേരളത്തില്‍ ബിജെപിക്ക് കടക്കാന്‍ കഴിയില്ല: കോടിയേരി ബാലകൃഷ്ണന്‍

എത്ര കോടി ഇറക്കിക്കളിച്ചാലും എത്ര കേന്ദ്ര മന്ത്രിമാര്‍ വന്നാലും കേരളത്തില്‍ ബിജെപിക്ക് കടക്കാന്‍ കഴിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. Kerala, News, kasaragod, LDF, Kodiyeri Balakrishnan against BJP
ഉപ്പള: (www.kvartha.com 21.10.2017) എത്ര കോടി ഇറക്കിക്കളിച്ചാലും എത്ര കേന്ദ്ര മന്ത്രിമാര്‍ വന്നാലും കേരളത്തില്‍ ബിജെപിക്ക് കടക്കാന്‍ കഴിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഉപ്പളയില്‍ എല്‍ഡിഎഫ് ജനജാഗ്രത യാത്രയ്ക്ക് തുടക്കം കുറിച്ച് സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ ഷാളണിയിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു ജാഥാലീഡര്‍ കൂടിയായ കോടിയേരി ബാലകൃഷ്ണന്‍.

കുമ്മനത്തിന്റെ യാത്രയ്ക്ക് കേരളത്തില്‍ ഒരു പ്രതികരണവും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. പടയൊരുക്കം യാത്രയ്ക്ക് മുമ്പ് തന്നെ കോണ്‍ഗ്രസില്‍ പടയൊരുക്കം തുടങ്ങിയിരിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി. ലൗ ജിഹാദ് വിഷയത്തിലുള്ള ഹൈകോടതി പരാമര്‍ശം ആര്‍ എസ് എസിനേറ്റ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. മിശ്രവിവാഹങ്ങള്‍ ലൗ ജിഹാദ് അല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ കെ പി സി സി യോഗം പോലും ചേരാന്‍ കഴിയാത്ത അവസ്ഥയാണെന്ന് കോടിയേരി പരിഹസിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ സൂര്യാഘാതം ഏറ്റ് കിടക്കുകയാണ്. സി പി എമ്മും സിപിഐയും ഒന്നാണെന്ന സന്ദേശമാണ് ജനജാഗ്രത യാത്രകള്‍ നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപ്പളയില്‍ നിന്നുള്ള യാത്രയില്‍ സത്യന്‍ മൊകേരി (സിപിഐ), പി എം ജോയ് (ജനതാദള്‍ എസ്), പി കെ രാജന്‍ (എന്‍ സി പി), ഇ പി ആര്‍ വേശാല (കോണ്‍ഗ്രസ് എസ്), സ്‌കറിയ തോമസ് (കേരള കോണ്‍ഗ്രസ്) എന്നിവര്‍ അംഗങ്ങളാണ്. 21, 22 തീയ്യതികളിലാണ് യാത്ര ജില്ലയില്‍ പര്യടനം നടത്തുക. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, പി. കരുണാകരന്‍ എംപി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജാഥ ഞായറാഴ്ച വൈകിട്ടോടെ കണ്ണൂരിലേക്ക് കടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, kasaragod, LDF, Kodiyeri Balakrishnan against BJP