Follow KVARTHA on Google news Follow Us!
ad

മോദിയുടെ പഴയ സെക്രട്ടറിയാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് കമ്മിഷണര്‍, അറിയിപ്പ് കിട്ടാതെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കില്ല: കമ്മീഷന്‍ ബിജെപിയുടെ ചട്ടുകമായി മാറിയെന്നും കോടിയേരി

നരേന്ദ്ര മോദിയുടെ പഴയ സെക്രട്ടറിയാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ Kerala, Kasaragod, News, CPI(M), BJP, Kodiyeri Balakrishnan, RSS, Vijay, Cinema, Election Commission, Politics,
കാസര്‍കോട്: (www.kvartha.com 22.10.2017) നരേന്ദ്ര മോദിയുടെ പഴയ സെക്രട്ടറിയാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എന്നും മോദിയുടെ അറിയിപ്പ് കിട്ടാതെ ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനജാഗ്രതാ യാത്രയുടെ രണ്ടാം ദിവസമായ ഞായറാഴ്ച പര്യടനത്തിന് തുടക്കം കുറിച്ച് കാസര്‍കോട് പ്രസ് ക്ലബ്ബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബി ജെ പിയുടെ ചട്ടുകമായി മാറിയെന്നും കമ്മിഷനെ സ്വാധീനിച്ച് കേന്ദ്ര സര്‍ക്കാര്‍ ഏകാധിപത്യ പ്രവണത തുടരുകയാണെന്നും കോടിയേരി ആരോപിച്ചു. തമിഴ്‌നാട്ടില്‍ വിജയുടെ സിനിമക്കെതിരായ ആര്‍ എസ് എസ് പ്രതിഷേധം അവരുടെ ഫാസിസ്റ്റ് നിലപാടാണ് കാണിക്കുന്നതെന്നും ബി ജെ പിയുടെ അസഹിഷ്ണുത സെന്‍സര്‍ ബോര്‍ഡിലേക്കും നീളുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

Kerala, Kasaragod, News, CPI(M), BJP, Kodiyeri Balakrishnan, RSS, Vijay, Cinema, Election Commission, Politics,

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kasaragod, News, CPI(M), BJP, Kodiyeri Balakrishnan, RSS, Vijay, Cinema, Election Commission, Politics,