» » » » » » » » » » അവര്‍ തന്റെ ഭാര്യയെ ബലാത്സംഗം ചെയ്തു, ഇളയ കുഞ്ഞിനെ കൊലപ്പെടുത്തി; അഞ്ചു വര്‍ഷത്തോളം താലിബാന്റെ ബന്ദിയായി കഴിഞ്ഞിരുന്ന ആള്‍ പുറത്തുവിട്ടത് ക്രൂരതയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍

ടൊറൊന്റോ: (www.kvartha.com 14.10.2017) അവര്‍ തന്റെ ഭാര്യയെ ബലാത്സംഗം ചെയ്തു, ഇളയ കുഞ്ഞിനെ കൊലപ്പെടുത്തി, അഞ്ചു വര്‍ഷത്തോളം താലിബാന്റെ ബന്ദിയായി കഴിഞ്ഞിരുന്ന ആള്‍ പുറത്തുവിട്ടത് ക്രൂരതയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍. താലിബാന്‍ ബന്ധമുള്ള ഹഖാനി നെക്ക് വര്‍ക്കിന്റെ താവളത്തില്‍ അഞ്ചു വര്‍ഷത്തോളം ബന്ദിയായിരുന്ന യു.എസ് കനേഡിയന്‍ ദമ്പതികളാണ് തടവില്‍ കഴിഞ്ഞിരുന്ന നാളുകളില്‍ അനുഭവിക്കേണ്ടി വന്ന ഞെട്ടിക്കുന്ന ക്രൂരതയുടെ വിവരങ്ങള്‍ പുറത്തുവിട്ടത്.

തടവില്‍ കഴിഞ്ഞ കാലത്തോളം അവര്‍ തന്റെ ഭാര്യയെ ബലാത്സംഗം ചെയ്തു. ഇളയ മകള്‍ ജനിച്ച് വൈകാതെ തന്നെ അവര്‍ കൊലപ്പെടുത്തി. ആരോഗ്യശേഷി കുറഞ്ഞ കുഞ്ഞിന് മതിയായ ചികിത്സ നല്‍കാതെ കൊലപ്പെടുത്തുകയായിരുന്നുവെന്നും കനേഡിയന്‍ പൗരനായ ജോഷ്വ ബോയ്ല്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് പാകിസ്ഥാന്‍- യു.എസ് സേന മിന്നല്‍ നീക്കത്തിലൂടെ ജോയ്‌ലിനെയും ഭാര്യ യു.എസ് സ്വദേശിനി കെയ്തലാന്‍ കോള്‍മാനെയും മൂന്നുകുട്ടികളെയും ഹഖാനി നെറ്റ് വര്‍ക്കിന്റെ താവളത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്.

Kidnapped Canadian freed in Pakistan: ‘My wife was molested, child killed’, America, Couples, Treatment, Daughter, Health & Fitness, Islamabad, Embassy, World

അഫ്ഗാനിസ്ഥാന്‍- പാകിസ്ഥാന്‍ അതിര്‍ത്തിയിലെ ഒളിത്താവളത്തില്‍ നിന്നാണ് ഇവരെ മോചിപ്പിച്ചത്. തുടര്‍ന്ന് ഇസ്ലാമാബാദിലെ കനേഡിയന്‍ എംബസിയില്‍ എത്തിച്ച ഇവരെ പിന്നീട് കാനഡയിലേക്ക് അയച്ചു. ടൊറോന്റോയില്‍ കുടുംബസമേതം വിമാനമിറങ്ങിയ ശേഷമാണ് ജോഷ്വ മാധ്യമങ്ങളോട് തങ്ങള്‍ തടവില്‍ കഴിഞ്ഞിരുന്ന അവസരത്തില്‍ അുഭവിച്ചിരുന്ന പീഡനവിവരങ്ങള്‍ തുറന്നുപറഞ്ഞത്.

അഞ്ചു വര്‍ഷം മുന്‍പ് താലിബാന്റെ പിടിയിലാകുമ്പോള്‍ കെയ്തലാന്‍ കോള്‍മാന്‍ ഗര്‍ഭിണിയായിരുന്നു. ഭീകര താവളത്തില്‍ വെച്ച് അവര്‍ പ്രസവിച്ചു. പിന്നീട് മൂന്നു തവണ കൂടി പ്രസവിച്ചു. എന്നാല്‍ നാലാമത്തെ കുട്ടിയെ പുറംലോകം കണ്ടില്ല. ഇതേകുറിച്ച് മാധ്യമങ്ങള്‍ ആരാഞ്ഞപ്പോഴാണ് കൊലപാതകവിവരം ജോഷ്വ വ്യക്തമാക്കിയത്.

യുദ്ധത്തിന്റെ പിടിയില്‍ അമര്‍ന്ന അഫ്ഗാനിസ്ഥാനിലെ ഗ്രാമീണരെ സഹായിക്കാനാണ് താനും ഭാര്യയും അവിടെയെത്തിയത്. താലിബാന്‍ നിയന്ത്രണത്തിലുള്ള അവിടെ ഒരു സന്നദ്ധ സംഘടനയോ സര്‍ക്കാര്‍ ഏജന്‍സികളോ നന്നായി പ്രവര്‍ത്തിച്ചിരുന്നില്ലെന്നും ജോഷ്വ പറഞ്ഞു. യു.എസ് സര്‍ക്കാരിന്റെ വിദേശനയത്തെ വിമര്‍ശിച്ച് അസോസിയേറ്റ് പ്രസ്സിന് കുറിപ്പ് നല്‍കിയ ജോഷ്വ, തന്റെ കുടുംബത്തിന്റെ മനോബലവും നിശ്ചയദാര്‍ഢ്യവുംകൊണ്ടാണ് പിടിച്ചുനിന്നതെന്നും പറയുന്നൂ.

Also Read:
അവര്‍ തന്റെ ഭാര്യയെ ബലാത്സംഗം ചെയ്തു, ഇളയ കുഞ്ഞിനെ കൊലപ്പെടുത്തി, അഞ്ചു വര്‍ഷത്തോളം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kidnapped Canadian freed in Pakistan: ‘My wife was molested, child killed’, America, Couples, Treatment, Daughter, Health & Fitness, Islamabad, Embassy, World.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal