Follow KVARTHA on Google news Follow Us!
ad

സ്വന്തമായി പതാക വേണമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

കര്‍ണാടകത്തിന് സ്വന്തമായി പതാക വേണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തിന് സ്വന്തമായി പതാകNational, Karnataka, Chief Minister, Flag, Rally, Speech, Metro, Hindi, Journalists, Kannada
ബെംഗളൂരു: (www.kvartha.com 15.10.2017) കര്‍ണാടകത്തിന് സ്വന്തമായി പതാക വേണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തിന് സ്വന്തമായി പതാക വേണമെന്ന ആവശ്യത്തില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. പാലസ് ഗ്രൗണ്ടില്‍ നടന്ന കന്നഡ രക്ഷണ വേദികെ റാലിയില്‍ വെച്ച് ആണ് സിദ്ധരാമയ്യ ആവശ്യം അറിയിച്ചത്. മുഖ്യമന്ത്രിയെന്ന നിലയിലും 6.5 കോടി പൗരന്മാരുടെ പ്രതിനിധിയെന്ന നിലയിലും കര്‍ണാടകയ്ക്ക് സ്വന്തമായി പതാക വേണമെന്ന അഭിപ്രായത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു എന്നായിരുന്നു സിദ്ധരാമയ്യ പറഞ്ഞത്.

സംസ്ഥാനത്തിന്റെ പ്രത്യേക പതാക, ദേശീയപതാകയെ ഒരുവിധത്തിലും ദുര്‍ബലമാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തിന് പ്രത്യേകപതാക അനുവദിച്ചുകൂടെന്ന് ഒരിടത്തും പറയുന്നില്ല. കര്‍ണാടകയ്ക്ക് പ്രത്യേകം പതാക ലഭിക്കുന്നതിലൂടെ ദേശീയപതാകയോടുള്ള ഞങ്ങളുടെ ബഹുമാനം പോകുമെന്നും അര്‍ഥമില്ല. ദേശീയപതാകയായിരിക്കും എന്നും ഏറ്റവും ശ്രേഷ്ഠമായതെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.
National, Karnataka, Chief Minister, Flag, Rally, Speech, Metro, Hindi, Journalists, Kannada



ബിഎംആര്‍സിഎല്ലിന്റെ നമ്മ മെട്രോയില്‍ ഹിന്ദി അനുവദിക്കില്ലെന്നും സിദ്ധരാമയ്യ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും മെട്രോകളില്‍ ഹിന്ദിയില്ല. പിന്നെന്തിനാണ് കര്‍ണാടകയിലെ മെട്രോയില്‍ ഹിന്ദി എന്നായിരുന്നു നമ്മ മെട്രോയിലെ ഹിന്ദിയെ കുറിച്ചുള്ള വിഷയത്തില്‍ സിദ്ധരാമയ്യയുടെ പ്രതികരണം. ഹിന്ദിയുടെ ഉപയോഗം അസാധ്യമാണെന്നും അനുവദിക്കാനാവില്ലെന്നും കേന്ദ്രത്തിന് കത്തെഴുതിയതായും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, Karnataka, Chief Minister, Flag, Rally, Speech, Metro, Hindi, Journalists, Kannada