Follow KVARTHA on Google news Follow Us!
ad

ബന്ദും ഹര്‍ത്താലും അവസാന സമരായുധങ്ങള്‍ മാത്രം: ഗാന്ധിയന്‍ ദര്‍ശനവേദി

അവകാശങ്ങള്‍ നേടിയെടുക്കാനും ഭരണാധികാരികളുടെ തെറ്റായ നയങ്ങളില്‍ പ്രതിഷേധിക്കുവാനും News, Alappuzha, Harthal, Strike, Hospital, School, Temple, Liquor policy, Government, Pan masala, Sale
ആലപ്പുഴ:(www.kvartha.com 16/10/2017) അവകാശങ്ങള്‍ നേടിയെടുക്കാനും ഭരണാധികാരികളുടെ തെറ്റായ നയങ്ങളില്‍ പ്രതിഷേധിക്കുവാനും ജനങ്ങള്‍ക്കും രാഷ്ട്രീയസംഘടനകള്‍ക്കും അവകാശം ഉണ്ടെങ്കിലും സമരത്തിന്റെ വിവിധ ഘട്ടങ്ങള്‍ പരാജയപ്പെടുമ്പോള്‍ മാത്രമേ ബന്ദും ഹര്‍ത്താലും പോലുള്ള സമരമാര്‍ഗങ്ങള്‍ സ്വീകരിക്കാവൂവെന്ന് ഗാന്ധിയന്‍ ബേബി പാറക്കാടന്‍ പറഞ്ഞു. സമരം ചെയ്യുമ്പോള്‍ സമരത്തോട് അനുഭാവം ഇല്ലാത്തവര്‍ക്ക് തൊഴില്‍ ചെയ്യുന്നതിനും ഇതര കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതിനുമുള്ള അവകാശം സമരാനുകൂലികള്‍ നിഷേധിക്കരുത്.

സമരം നടത്തുന്നതിനും നടത്താതിരിക്കുന്നതിനുമുള്ള അവകാശം പൗരനുണ്ട്. സമരങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് പൗരാവകാശ ലംഘനമാണെന്നും ബേബി പാറക്കാടന്‍ പറഞ്ഞു.
ഗാന്ധിയന്‍ ദര്‍ശനവേദിയുടെ സംസ്ഥാനതല നേതൃസമ്മേളനം ആലപ്പുഴ നരസിംഹപുരം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബേബി പാറക്കാടന്‍. ഗാന്ധിയന്‍ ദര്‍ശനവേദി വൈസ് ചെയര്‍മാന്‍ പി.ജെ. കുര്യന്‍ അദ്ധ്യക്ഷത വഹിച്ചു.

ഗാന്ധിയന്‍ ദര്‍ശനവേദി കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. പ്രദീപ് കൂട്ടാല, അഡ്വ. ദിലീപ് ചെറിയനാട്, എം.എ. ജോണ്‍ മാടമന, ബി. സുജാതന്‍, അഡ്വ. റോജോ ജോസഫ്, ഇ. ഷാബ്ദീന്‍, ജോര്‍ജ് തോമസ് ഞാറക്കാട്ടില്‍, ആന്റണി കരിപ്പാശേരി, എന്‍.എന്‍. ഗോപിക്കുട്ടന്‍, ജേക്കബ് ജി. എട്ടില്‍, ജോസഫ് പാട്രിക്, ലൈസമ്മ ബേബി, കുഞ്ഞുമോള്‍ രാജാ, ഡി.ഡി. സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

സര്‍ക്കാരിന്റെ മദ്യനയം കേരളത്തെ മദ്യാലയമാക്കുമെന്നും കൂടുതല്‍ മദ്യപന്മാരെ സൃഷ്ടിക്കുന്ന മദ്യനയം തിരുത്തി ഘട്ടംഘട്ടമായി മദ്യവ്യാപനം കുറച്ചുകൊണ്ടുവരണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വര്‍ദ്ധിച്ചുവരുന്ന അക്രമ, പീഡന സംഭവങ്ങളില്‍ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. കുറ്റവാളികളെ കര്‍ശനമായി ശിക്ഷിക്കുന്ന സമ്പ്രദായം ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു.

പുകയില, ലഹരി വസ്തുക്കളുടെ വ്യാപാരം വ്യാപകമാകുന്നതായും കടകളില്‍ പ്രത്യേകിച്ച് സ്‌കൂള്‍, ആശുപത്രി, ദേവാലയങ്ങള്‍, പൊതുജനങ്ങള്‍ കൂടുതലായി സമ്മേളിക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കര്‍ശന നിരീക്ഷണവും പരിശോധനയും ഉണ്ടാകണമെന്നും
കുറ്റം ചെയ്യുന്നവരെ കര്‍ശനമായി ശിക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Alappuzha, Harthal, Strike, Hospital, School, Temple, Liquor policy, Government, Pan masala, Sale