Follow KVARTHA on Google news Follow Us!
ad

റീചാര്‍ജിനോടൊപ്പം 100 ശതമാനം ക്യാഷ് ബാക്കുമായി ജിയോ; ഓഫര്‍ പരിമിത കാലത്തേക്ക് മാത്രം

റീചാര്‍ജിനോടൊപ്പം 100 ശതമാനം ക്യാഷ് ബാക്കുമായി ജിയോ. ദീപാവലി ഓഫറുകള്‍ എന്ന പേരില്‍ അവതരിപ്പിച്ച News, Mumbai, National, Jio, Recharge, Diwali offer,
മുംബൈ:(www.kvartha.com 16/10/2017) റീചാര്‍ജിനോടൊപ്പം 100 ശതമാനം ക്യാഷ് ബാക്കുമായി ജിയോ. ദീപാവലി ഓഫറുകള്‍ എന്ന പേരില്‍ അവതരിപ്പിച്ച ഓഫറുകളുടെ കാലാവധി പരിമിതം മാത്രമാണ്. ഒക്ടോബര്‍ 12 മുതല്‍ 18 വരെ ഈ ഓഫര്‍ ലഭ്യമാകും. 399 രൂപയുടെ റീചാര്‍ജ് ചെയ്താല്‍ 400 രൂപ മടക്കി കിട്ടുമെന്നാണ് ഈ ഓഫറിന്റെ പ്രത്യേകത. 399 രൂപയുടെ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ വൗച്ചറുകളായാണ് ക്യാഷ് ബാക്ക് ഓഫറുകള്‍ ലഭിക്കുന്നത്.

399 രൂപയുടെ റീചാര്‍ജ് ചെയ്താല്‍ ദിവസം ഒരു ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് ഓള്‍ ഇന്ത്യാ കോളുകളും 84 ദിവസത്തേക്ക് ലഭിക്കും. കൂടാതെ ഓഫറിന്റെ ഭാഗമായി 50 രൂപയുടെ എട്ട് വൗച്ചറുകള്‍ ജിയോ അക്കൗണ്ടില്‍ ക്രെഡിറ്റ് ആവുകയും ചെയ്യും. പക്ഷേ എട്ട് വൗച്ചറുകളും ഒരേ സമയം ഉപയോഗിക്കാന്‍ സാധിക്കില്ല. പിന്നീട് ചെയ്യുന്ന ഓരോ റീചാര്‍ജിനും ഓരോ വൗച്ചര്‍ വീതം ഉപയോഗിക്കാം.

News, Mumbai, National, Jio, Recharge, Diwali offer, Jio Diwali Offer: Recharge With Rs. 399 And Get Full Cashback

ഈ ഓഫര്‍ ചെയ്ത ശേഷം നിങ്ങള്‍ അടുത്ത തവണ 399 രൂപയുടെ റീചാര്‍ജ് ചെയ്യുമ്പോള്‍ 349 രൂപ മാത്രം കൊടുത്താല്‍ മതിയാകും. ബാക്കി 50 രൂപ ഒരു വൗച്ചര്‍ ഉപയോഗിച്ച് അക്കൗണ്ടില്‍ നിന്നും കിഴിക്കാം. നിങ്ങളുടെ ഡബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പേ ചെയ്യാം. മൈ ജിയോ ആപ്പ്, ജിയോ വെബ്‌സൈറ്റ്, ജിയോ സ്‌റ്റോര്‍ ഔട്ട്‌ലെറ്റ്, റിലയന്‍സ് ഡിജിറ്റല്‍ സ്‌റ്റോര്‍ എന്നിവയില്‍ നിന്നും ഈ ഓഫര്‍ നിങ്ങള്‍ക്കു റീച്ചാര്‍ജ്ജ് ചെയ്യാവുന്നതാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mumbai, National, Jio, Recharge, Diwali offer, Jio Diwali Offer: Recharge With Rs. 399 And Get Full Cashback