Follow KVARTHA on Google news Follow Us!
ad

വികസനത്തിന്റെ കാര്യത്തില്‍ സംവാദത്തിന് തയ്യാര്‍; സ്ഥലവും സമയവും പറഞ്ഞാല്‍ മതി, മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത് കെ സുരേന്ദ്രന്‍

വികസന കാര്യത്തില്‍ കേരളം എവിടെയെത്തി നില്‍ക്കുന്നുവെന്ന് ചര്‍ച്ച ചെയ്യാന്‍ ബിജെപി തയാറാണെന്ന് പാര്‍ട്ടിസംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. സംവാദത്തിനു വെല്ലുവിളിച്ച മുഖ്യമന്ത്രി പിണ 'Inform time and venue; ready for debate on development,' says K Surendran, Kerala, News, BJP, Leader, Chief Minister, Pinarayi vijayan, CPM, Politics.
തിരുവനന്തപുരം: (www.kvartha,.com 21.10.2017)  വികസന കാര്യത്തില്‍ കേരളം എവിടെയെത്തി നില്‍ക്കുന്നുവെന്ന് ചര്‍ച്ച ചെയ്യാന്‍ ബിജെപി തയാറാണെന്ന് പാര്‍ട്ടിസംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. സംവാദത്തിനു വെല്ലുവിളിച്ച മുഖ്യമന്ത്രി പിണറായി വിജയനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സംവാദത്തിനുള്ള സ്ഥലവും സമയവും പിണറായിക്കു പറയാം. ഞങ്ങള്‍ റെഡി. താങ്കള്‍ക്കിഷ്ടമുള്ള ഏതു മൂന്നാം കക്ഷിയേയും മാധ്യസ്ഥനായും വെക്കാം എന്നും സുരേന്ദ്രന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു സുരേന്ദ്രന്റെ മറുപടി.

വികസനത്തിന്റെയും ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെയും കാര്യത്തില്‍ തങ്ങളോടു ഏറ്റുമുട്ടാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സിപിഎമ്മിനെ വെല്ലുവിളിച്ചിരുന്നു. അതിനു മറുപടിയായി, വികസനത്തിന്റെയും ആശയങ്ങളുടെയും തലത്തിലുള്ള സംവാദമാണ് അമിത് ഷാ ആഗ്രഹിക്കുന്നതെങ്കില്‍ തയറാണെന്ന് പിണറായിയും വ്യക്തമാക്കി. കഴിഞ്ഞ ദിവസം, വെല്ലുവിളിയില്‍നിന്ന് അമിത് ഷാ ഓളിച്ചോടിയെന്ന് പിണറായി പരിഹസിച്ചിരുന്നു. ഇതിനു മറുപടിയായിട്ടാണ് സുരേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റ്.


ഫേയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

വികസനത്തിന്റെ കേരളാ മോഡല്‍ വെറും മിഥ്യമാത്രമെന്നു വിലയിരുത്തിക്കൊണ്ടാണ് പണ്ട് ജനകീയാസൂത്രണം കൊണ്ടു വന്നത്. കേരളം വികസനത്തിന്റെ കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് എവിടെ നില്‍ക്കുന്നു എന്നതു സംബന്ധിച്ച് ഒരു തുറന്ന സംവാദത്തിനു ബിജെപി ഒരുക്കമാണ്. പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം ഉള്‍പ്പെടെ ഏതു രംഗത്തും. സിപിഎം തന്നെ നടത്തിയ വികസന പഠനവേദികളിലെ രേഖകളും ശാസ്ത്രസാഹിത്യപരിഷത്ത് ഉള്‍പ്പെടെയുള്ള സംഘടനകള്‍ നടത്തിയ പഠനങ്ങളും അടക്കം ഏതു രേഖകളും ഉദ്ധരിച്ചുതന്നെ നമുക്കു ചര്‍ച്ച നടത്താം. കൃഷി, വ്യവസായം, ഐടി, ടൂറിസം തുടങ്ങി ഏതു മേഖലയും ചര്‍ച്ചാ വിഷയമാക്കാം.

പ്രകൃതി ഇതുപോലെ കനിഞ്ഞനുഗ്രഹിച്ച ഒരു പ്രദേശം, ഇതുപോലെ മഴലഭിക്കുന്ന ഒരു നാട്, നാല്‍പ്പത്തിനാലു നദികളുള്ള നാട് എങ്ങനെ ഈ നിലയിലായി? നമ്മുടെ നെല്ലും നാളികേരവും കയറും നാണ്യവിളകളും എവിടെയെത്തി എന്നു നമുക്കു നോക്കാം. പ്രവാസികള്‍ അധ്വാനിച്ചുണ്ടാക്കി ഇവിടെ നിക്ഷേപിക്കുന്ന ഭണ്ഡാരം കൊണ്ടത്താഴപ്പഷ്ണി കഴിക്കുന്ന കേരളം കേന്ദ്രം അധികം തരുന്നതും കൂട്ടി ശമ്പളവും പെന്‍ഷനും കൊടുത്തുകഴിഞ്ഞാല്‍ പിന്നെ പൂട്ടിപ്പോകുന്ന ഖജനാവിനു കാവലിരിക്കുന്ന സമ്പദ്ഘടന ഉള്‍പ്പെടെ എല്ലാം ചര്‍ച്ച ചെയ്യാം.

സാമൂഹ്യസുരക്ഷാരംഗത്ത് ചരിത്രപരമായ കാരണങ്ങളാല്‍ നാം നേടിയ പലതും തങ്ങളുടെ അക്കൗണ്ടില്‍പ്പെടുത്തി മേനി പറയുന്നവര്‍ വര്‍ത്തമാനകേരളം എവിടെ നില്‍ക്കുന്നു എന്ന വസ്തുത കൂടി ജനങ്ങള്‍ക്ക് ബോധ്യപ്പെടാന്‍ ഈ സംവാദം നിമിത്തമാവും. സ്ഥലവും സമയവും പിണറായിക്കു പറയാം. ഞങ്ങള്‍ റെഡി. താങ്കള്‍ക്കിഷ്ടമുള്ള ഏതു മൂന്നാം കക്ഷിയേയും മാധ്യസ്ഥനായും വെക്കാം.
Keywords: 'Inform time and venue; ready for debate on development,' says K Surendran, Kerala, News, BJP, Leader, Chief Minister, Pinarayi vijayan, CPM, Politics.