Follow KVARTHA on Google news Follow Us!
ad

താജ്മഹല്‍ രാജ്യദ്രോഹികള്‍ നിര്‍മ്മിച്ചതെങ്കില്‍ ചെങ്കോട്ടയും അങ്ങനെ തന്നെയെന്ന് അസദുദ്ദീന്‍ ഉവൈസി

താജ്മഹല്‍ രാജ്യദ്രോഹികള്‍ നിര്‍മ്മിച്ചതെങ്കില്‍ ചെങ്കോട്ടയും അങ്ങനെ തന്നെയെന്ന് ഓള്‍ ഇന്ത്യ മജ്‌ലിNew Delhi, National, News, India, BJP, Taj Mahal, 'If Taj Mahal is built by traitors so is Red Fort,' says AIMIM's Asaduddin Owaisi
ന്യുഡല്‍ഹി: (www.kvartha.com 16.10.2017) താജ്മഹല്‍ രാജ്യദ്രോഹികള്‍ നിര്‍മ്മിച്ചതെങ്കില്‍ ചെങ്കോട്ടയും അങ്ങനെ തന്നെയെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലീമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി. താജ്മഹലിനെതിരായ ബി ജെ പി നേതാവിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഉവൈസിയുടെ പ്രസ്താവന. താജ്മഹല്‍ നിര്‍മ്മിച്ചത് രാജ്യദ്രോഹിയാണെങ്കില്‍ ഡല്‍ഹിയിലെ ചെങ്കോട്ട നിര്‍മ്മിച്ചതും രാജ്യദ്രോഹികള്‍ തന്നെയാണെന്ന് ഉവൈസി പറഞ്ഞു.

മോഡി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുന്നത് നിര്‍ത്തുമോ എന്നും ഉവൈസി ചോദിച്ചു. ഹൈദരാബാദ് ഹൗസ് നിര്‍മ്മിച്ചതും രാജ്യദ്രോഹികളാണ്. വിദേശ അതിഥികള്‍ക്ക് ഹൈദരാബാദ് ഹൗസില്‍ വിരുന്ന് നല്‍കുന്നത് മോഡി അവസാനിപ്പിക്കുമോ എന്നും ഉവൈസി ചോദിച്ചു. താജ്മഹല്‍ രാജ്യദ്രോഹികള്‍ നിര്‍മ്മിച്ചതാണെന്ന ബി ജെ പി നേതാവിന്റെ നിലപാടിനെതിരെ സമാജ് വാദി പാര്‍ട്ടിയും നാഷണല്‍ കോണ്‍ഫറണ്‍സും രംഗത്ത് വന്നിരുന്നു. ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുന്നത് അവസാനിപ്പിച്ച് നെഹ്‌റു സ്‌റ്റേഡിയത്തില്‍ നിന്നും പതാക ഉയര്‍ത്താന്‍ മോഡി തയ്യാറാകുമോ എന്ന് നാഷണല്‍ കോണ്‍ഫണ്‍റസ് നേതാവ് ഒമര്‍ അബ്ദുല്ല ചോദിച്ചു. താജ്മഹലിനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് സമാജ് വാദി പാര്‍ട്ടി വക്താവ് ജൂഹി സിംഗ് പറഞ്ഞു.



താജ്മഹല്‍ നിര്‍മ്മിച്ചത് രാജ്യദ്രോഹികളാണെന്ന് യുപിയിലെ ബിജെപി എംഎല്‍എ സംഗീത് സോമാണ് ആരോപിച്ചത്. താജ്മഹല്‍ ചരിത്രത്തിന്റെ ഭാഗമാണെങ്കില്‍ അതിനെ ചരിത്രത്തില്‍ നിന്ന് മാറ്റുമെന്നും സോം പറഞ്ഞു. താജ്മഹല്‍ നിര്‍മ്മിച്ച ചക്രവര്‍ത്തി ഹൈന്ദവരെ തുടച്ചുനീക്കാന്‍ ശ്രമിച്ചുവെന്നാണ് സംഗീത് സോമിന്റെ ആരോപണം. താജ്മഹല്‍ ഇന്ത്യയുടെ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിഥ്യനാഥ് അടുത്തിടെ പ്രസ്താവിച്ചിരുന്നു. യുപിയുടെ ടൂറിസം ഗൈഡില്‍ നിന്ന് താജ്മഹലിനെ ഒഴിവാക്കുകയും ചെയ്തിരുന്നു.

Keywords: New Delhi, National, News, India, BJP, Taj Mahal, 'If Taj Mahal is built by traitors so is Red Fort,' says AIMIM's Asaduddin Owaisi