Follow KVARTHA on Google news Follow Us!
ad

കാസര്‍കോട്ട് മാധ്യമപ്രവര്‍ത്തകരുടെ വാഹനം തടഞ്ഞ് കയ്യേറ്റ ശ്രമം; ഹര്‍ത്താലിനിടെ അക്രമം നടത്തിയവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് കെ പി സി സി അധ്യക്ഷന്‍ എം എം ഹസന്‍

കാസര്‍കോട്ട് ഹര്‍ത്താലനുകൂലികള്‍ മാധ്യമപ്രവര്‍ത്തകരുടെ കാര്‍ തടഞ്ഞു. മാതൃഭൂമി News, Thiruvananthapuram, Kerala, Vehicles, Harthal, KPCC, UDF, MLA, KSRTC,
തിരുവനന്തപുരം:(www.kvartha.com 16/10/2017) കാസര്‍കോട്ട് ഹര്‍ത്താലനുകൂലികള്‍ മാധ്യമപ്രവര്‍ത്തകരുടെ കാര്‍ തടഞ്ഞു. മാതൃഭൂമി ന്യൂസ് സംഘത്തെയാണ് തിങ്കളാഴ്ച രാവിലെ കാസര്‍കോട് മാര്‍ക്കറ്റ് റോഡ് ജംഗ്ഷനില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കാര്‍ തടഞ്ഞ് കയ്യേറ്റത്തിന് ശ്രമിച്ചത്. മാതൃഭൂമി ന്യൂസ് ചാനല്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍ കെ രാജേഷ് കുമാര്‍, റിപോര്‍ട്ടര്‍ ഉണ്ണികൃഷ്ണന്‍, ക്യാമറാമാന്‍ ഷാജി ചന്തപ്പുര, ഡ്രൈവര്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്.

ഹര്‍ത്താലില്‍ നിന്നും മാധ്യമങ്ങളെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും കാസര്‍കോട്ട് മാധ്യമ സംഘത്തെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കാസര്‍കോട് എംഎല്‍എ എന്‍ എ നെല്ലിക്കുന്ന് ഉള്‍പെടെയുള്ള നേതാക്കള്‍ എത്തി പ്രവര്‍ത്തകരെ പിന്തിരിപ്പിച്ച ശേഷമാണ് ഇവരെ പോകാന്‍ അനുവദിച്ചത്.

News, Thiruvananthapuram, Kerala, Vehicles, Harthal, KPCC, UDF, MLA, KSRTC, Harthal: Attack against media workers

അതേസമയം, യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താലിനിടെ അക്രമം നടത്തിയ പ്രവര്‍ത്തകര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് കെ പി സി സി അധ്യക്ഷന്‍ എം എം ഹസന്‍ പറഞ്ഞു. ഹര്‍ത്താല്‍ ദിവസം അക്രമം നടത്തരുതെന്ന് കര്‍ശന നിര്‍ദ്ദേശം പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്നുവെന്നും ഇത് ലംഘിച്ച് അക്രമം നടത്തിയോ എന്ന് പാര്‍ട്ടി പരിശോധിക്കുമെന്നും ഹസന്‍ അറിയിച്ചു. അക്രമം നടത്തിയെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

ഹര്‍ത്താല്‍ ദിനത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശം മറികടന്ന് സംസ്ഥാനത്ത് പലയിടത്തും അക്രമമുണ്ടായി. തിരുവനന്തപുരത്തും കൊച്ചിയിലും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കോഴിക്കോട്ട് എല്‍ഐസി ഓഫീസും കണ്ണൂരില്‍ ബാങ്കും ഹര്‍ത്താല്‍ അനുകൂലികള്‍ ബലമായി പൂട്ടിച്ചു. കണ്ണൂര്‍ ഡിസിസി അധ്യക്ഷന്റെ നേതൃത്വത്തിലായിരുന്നു ബാങ്ക് പൂട്ടിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Vehicles, Harthal, KPCC, UDF, MLA, KSRTC, Harthal: Attack against media workers