Follow KVARTHA on Google news Follow Us!
ad

റേഷന്‍ അരി ഒഴികെ എല്ലാ അരിയിനങ്ങള്‍ക്കും വില കൂടും

റേഷന്‍ അരി ഒഴികെ എല്ലാ അരിയിനങ്ങള്‍ക്കും വില കൂടും. അഞ്ച് ശതമാനം ജിഎസ്ടി ചുമത്തിത്തുടങ്ങിയതോടെയാണ് കേരളത്തില്‍ റേഷനരി ഒഴികെ എല്ലാ അരിയിനങ്ങള്‍ക്കും വില കൂടുന്നKerala, Thiruvananthapuram, News, Price, Ration shop, Food, GST Effect: Rice price will be hiked in Kerala
തിരുവനന്തപുരം: (www.kvartha.com 15.10.2017) റേഷന്‍ അരി ഒഴികെ എല്ലാ അരിയിനങ്ങള്‍ക്കും വില കൂടും. അഞ്ച് ശതമാനം ജിഎസ്ടി ചുമത്തിത്തുടങ്ങിയതോടെയാണ് കേരളത്തില്‍ റേഷനരി ഒഴികെ എല്ലാ അരിയിനങ്ങള്‍ക്കും വില കൂടുന്നത്. ബ്രാന്‍ഡ് പേരുള്ള എല്ലാ ധാന്യങ്ങള്‍ക്കും ജിഎസ്ടി ബാധകമാണെന്ന ഉത്തരവനുസരിച്ചാണ് നടപടി.

ജിഎസ്ടി ചുമത്തുന്നതോടെ അരിവിലയില്‍ കിലോഗ്രാമിന് ശരാശരി രണ്ടര രൂപയുടെ വര്‍ധനയുണ്ടാകും. ഇതോടെ അരിക്ക് മലയാളി വര്‍ഷം 600 കോടിയോളം രൂപ അധികമായി നല്‍കേണ്ടിവരുമെന്നാണ് കണക്ക്. മുമ്പ് രജിസ്‌റ്റേര്‍ഡ് ബ്രാന്‍ഡുകളിലുള്ള ധാന്യങ്ങള്‍ക്ക് മാത്രമായിരുന്നു ജിഎസ്ടി ബാധകമായിരുന്നത്.

Rice for Eraviperoor natives, Pathanamthitta, Minister, Thomas Issac, News, Inauguration, school, Food, Hospital, Drinking Water, Kerala


ചാക്കിലോ പായ്ക്കറ്റുകളിലോ ആക്കി കമ്പനിയുടേതോ മില്ലുകളുടേതോ പേരോ ചിഹ്നമോ ഉള്ള എല്ലാ അരിയും ബ്രാന്‍ഡഡ് ആയി കണക്കാക്കുമെന്നാണ് ജിഎസ്ടി വകുപ്പ് പറയുന്നത്. അതുപ്രകാരം കേരളത്തില്‍ പൊതുവിപണിയിലെത്തുന്ന അരിയെല്ലാം ബ്രാന്‍ഡഡ് ആണ്. എല്ലാറ്റിനും അഞ്ച് ശതമാനം നികുതിയും ബാധകമാക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thiruvananthapuram, News, Price, Ration shop, Food, GST Effect: Rice price will be hiked in Kerala