Follow KVARTHA on Google news Follow Us!
ad

മംഗളൂരുവില്‍ പഠനം, മാതാപിതാക്കള്‍ വിദേശത്ത്, പഠനത്തിനിടെ കാമുകനോടൊപ്പം ദുബൈ യാത്ര; ഒടുവില്‍ മാതാപിതാക്കള്‍ വിദേശത്തേക്ക് ക്ഷണിച്ചപ്പോള്‍ സംഭവം പുറത്തറിയുമെന്ന് കരുതി പാസ്‌പോര്‍ട്ടിലെ രണ്ട് പേജുകള്‍ കീറിക്കളഞ്ഞ പെണ്‍കുട്ടി എമിഗ്രേഷന്റെ പിടിയിലായി

പഠനത്തിനിടെ കാമുകനോടൊപ്പം ദുബൈ യാത്രകള്‍ നടത്തിയ കാര്യം പുറത്തറിയാതിരിക്കാന്‍ രണ്ട് പേജുകള്‍ കീറിക്കളഞ്ഞ് പാസ്‌പോര്‍ട്ടില്‍ കൃത്രിമം കാണിച്ച പെണ്‍കുട്ടി കൊച്ചിയില്‍ എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിKerala, Kochi, News, Mangalore, Karnataka, Women, Girl, Airport, Passport, Girl held in Kochi airport for Manipulation in passport
കൊച്ചി: (www.kvartha.com 22.10.2017) പഠനത്തിനിടെ കാമുകനോടൊപ്പം ദുബൈ യാത്രകള്‍ നടത്തിയ കാര്യം പുറത്തറിയാതിരിക്കാന്‍ രണ്ട് പേജുകള്‍ കീറിക്കളഞ്ഞ് പാസ്‌പോര്‍ട്ടില്‍ കൃത്രിമം കാണിച്ച പെണ്‍കുട്ടി കൊച്ചിയില്‍ എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായി. മംഗളൂരുവില്‍ ബിരുദ പഠനത്തിനിടെ കാമുകനോടൊത്ത് രണ്ട് പ്രാവശ്യം ദുബൈ സന്ദര്‍ശിച്ച കോട്ടയം കടുത്തുരുത്തി സ്വദേശിനിയായ പെണ്‍കുട്ടിയാണ് ന്യൂയോര്‍ക്കിലുള്ള മാതാപിതാക്കളുടെയടുത്തേക്ക് പോകുന്നതിനിടെ കൊച്ചി വിമാനത്താവളത്തില്‍ പിടിയിലായത്.

വിമാനത്താവളത്തിലെ എമിഗ്രേഷന്‍ പരിശോധനക്കിടെയാണ് പെണ്‍കുട്ടിയുടെ പാസ്‌പോര്‍ട്ടില്‍ കൃത്രിമം നടത്തിയതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി വിശദീകരിച്ചത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വര്‍ഷങ്ങളായി ന്യൂയോര്‍ക്കിലാണ് താമസിക്കുന്നത്. മംഗളൂരുവില്‍ പഠനത്തിനിടെ അടുപ്പത്തിലായ കാമുകനോടൊപ്പമാണ് പെണ്‍കുട്ടി രണ്ട് തവണ ദുബൈ സന്ദര്‍ശിച്ചത്. മാതാപിതാക്കള്‍ അറിയാതെയായിരുന്നു യുവതിയുടെ വിദേശയാത്ര.



എന്നാല്‍ പിന്നീട് പെണ്‍കുട്ടിയോട് ന്യൂയോര്‍ക്കിലെത്താന്‍ മാതാപിതാക്കള്‍ ആവശ്യപ്പെട്ടതോടെ പെണ്‍കുട്ടി ആശങ്കയിലായി. മാതാപിതാക്കള്‍ പാസ്‌പോര്‍ട്ട് പരിശോധിച്ചാല്‍ രണ്ട് പ്രാവശ്യം ദുബൈ സന്ദര്‍ശിച്ചത് മനസിലാക്കുമെന്ന് ഭയന്ന് പെണ്‍കുട്ടിയും കാമുകനും പാസ്‌പോര്‍ട്ടില്‍ കൃത്രിമം കാണിക്കുകയായിരുന്നു. കാമുകന്റെ നിര്‍ദേശപ്രകാരം തന്റെ പാസ്‌പോര്‍ട്ടിലെ രണ്ട് പേജുകള്‍ കീറിക്കളയുകയും പിന്നീട് വ്യാജ പേജ് തയ്യാറാക്കി പാസ്‌പോര്‍ട്ടില്‍ പതിപ്പിക്കുകയുമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kochi, News, Mangalore, Karnataka, Women, Girl, Airport, Passport, Girl held in Kochi airport for Manipulation in passport