Follow KVARTHA on Google news Follow Us!
ad

വീടുവിടാനുള്ള ശ്രമത്തിനിടെ 19കാരിയും കാമുകനും പോലീസ് പിടിയില്‍

വീടുവിടാനുള്ള ശ്രമത്തിനിടയില്‍ കമിതാക്കളെ പോലീസ് പിന്‍തുടര്‍ന്ന് പിടികൂടി. കാഞ്ഞങ്ങാട് കുശാല്‍നഗറിലെ 19കാരിയെയും കാമുകനെയുമാണ് ഹൊസ്ദുര്‍ഗ് പോലീസ് പിടികൂടിയത്. Kanhangad, Love, Police, Complaint, Kasaragod, News
കാഞ്ഞങ്ങാട്: (www.kvartha.com 21.10.2017) വീടുവിടാനുള്ള ശ്രമത്തിനിടയില്‍ കമിതാക്കളെ പോലീസ് പിന്‍തുടര്‍ന്ന് പിടികൂടി. കാഞ്ഞങ്ങാട് കുശാല്‍നഗറിലെ 19കാരിയെയും കാമുകനെയുമാണ് ഹൊസ്ദുര്‍ഗ് പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച രാവിലെ കാസര്‍കോട്ടെ അലുമീനിയം ഫാബ്രിക്കേഷന്‍ ജീവനക്കാരന്‍ സ്‌കൗട്ട് റോഡിലെ രക്ഷിതിനോടൊപ്പമാണ് യുവതി വീടുവിട്ടത്.

രാവിലെ ഒരു കാറുമായി കുശാല്‍നഗറിലെത്തിയ രക്ഷിത് വീട്ടുപരിസരത്ത് വെച്ച് യുവതിയെ കയറ്റി പോകുകയായിരുന്നു. സംഭവം കണ്ട അയല്‍വാസികള്‍ വീട്ടിനകത്തുണ്ടായിരുന്ന മാതാവിനെ വിവരമറിയിക്കുകയായിരുന്നു. മാതാവ് ഉടന്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി.

ഒരു കറുത്ത കാറിലാണ് മകള്‍ കയറിപ്പോയതെന്ന മൊഴിയെ തുടര്‍ന്ന് പോലീസ് വ്യാപകമായ തെരച്ചിലിനിടയില്‍ ചട്ടഞ്ചാലില്‍ വെച്ചാണ് കാര്‍ തടഞ്ഞ് ബേക്കല്‍ പോലീസ് രക്ഷിതിനെയും യുവതിയെയും കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ യുവതി രക്ഷിതുമായി പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായും ബോധിപ്പിച്ചതിനെ തുടര്‍ന്ന് കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു. കോടതിക്ക് പുറത്തുവെച്ച് നടത്തിയ ചര്‍ച്ചയില്‍ നാലുമാസത്തിനകം വിവാഹം കഴിപ്പിക്കാമെന്ന ഉറപ്പില്‍ യുവതി മാതാവിന്റെ കൂടെ പോയി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Love, Police, Complaint, Kasaragod, News.