Follow KVARTHA on Google news Follow Us!
ad

ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്ക് ധനസഹായം വിതരണം ചെയ്തു

നിര്‍മാണ ജോലിക്കിടെ മരണപ്പെട്ട ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്കുള്ള ധനസഹായം വിതരണം ചെയ്തു. കോഴിക്കോട് പേരാമ്പ്രയില്‍ കഴിഞ്ഞ ഏപ്രില്‍ 27-ന് നിര്‍മാണ ജോലിക്കിടെ Thiruvananthapuram, Kerala, News, Government,
തിരുവനന്തപുരം: (www.kvartha.com 12/10/2017) നിര്‍മാണ ജോലിക്കിടെ മരണപ്പെട്ട ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്കുള്ള ധനസഹായം വിതരണം ചെയ്തു. കോഴിക്കോട് പേരാമ്പ്രയില്‍ കഴിഞ്ഞ ഏപ്രില്‍ 27-ന് നിര്‍മാണ ജോലിക്കിടെ ഉണ്ടായ അപകടത്തില്‍ മരണപ്പെട്ട പശ്ചിമബംഗാള്‍ സ്വദേശി എന്‍ദാദുള്‍ അലിയുടെ കുടുംബത്തിന് 50,000 രൂപയും നട്ടെല്ലിന് പരിക്കേറ്റ റെയ്ഹാന്‍ഷേക്കിന് 25,000 രൂപയുമാണ് നഷ്ടപരിഹാരമായി നല്‍കിയത്.


സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശമനുസരിച്ച് കേരള കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിപ്രകാരം കേരള നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡാണ് തുക അനുവദിച്ചത്. എല്ലാ കുടിയേറ്റ തൊഴിലാളികളേയും കേരള കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതിയില്‍ അംഗങ്ങളാക്കി രജിസ്റ്റര്‍ ചെയ്യാനും ചെയര്‍മാന്‍ കെ വി ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബോര്‍ഡ് യോഗം തീരുമാനിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Thiruvananthapuram, Kerala, News, Government,