Follow KVARTHA on Google news Follow Us!
ad

ഫേസ്ബുക്കിന്റെ ഇന്ത്യാ വിഭാഗം തലവന്‍ ഉമാംഗ് ബേദി രാജിവെച്ചു; കാരണം പുറത്തുവന്നില്ല

ഫേസ്ബുക്കിന്റെ ഇന്ത്യാവിഭാഗം തലവന്‍ ഉമാംഗ് ബേദി രാജിവെച്ചു. ഫേസ്ബുക്ക് പുറത്തിറക്കിയ പ്രസ്താവനയിലാണ് New Delhi, News, Facebook, Business Man, National,
ന്യൂഡല്‍ഹി: (www.kvartha.com 11.10.2017) ഫേസ്ബുക്കിന്റെ ഇന്ത്യാവിഭാഗം തലവന്‍ ഉമാംഗ് ബേദി രാജിവെച്ചു. ഫേസ്ബുക്ക് പുറത്തിറക്കിയ പ്രസ്താവനയിലാണ് സ്ഥാനമൊഴിഞ്ഞ വിവരം പുറത്തുവിട്ടിരിക്കുന്നത്. ഇദ്ദേഹത്തിന് പകരം സന്ദീപ് ഭൂഷണെ നിയമിക്കും. ഇടക്കാല എംഡി എന്ന ചുമതലയിലാണ് സന്ദീപിനെ നിയമിച്ചിട്ടുള്ളത്. ബേദിക്ക് പകരം യോഗ്യനായ ഒരാളെ കണ്ടെത്തുന്നതു വരെയാണ് സന്ദീപിന് ചുമതല നല്‍കിയിട്ടുള്ളത്.

Facebook India MD Umang Bedi resigns, Sandeep Bhushan named interim head, New Delhi, News, Facebook, Business Man, National

അഡോബെ സിസ്റ്റം ഇന്‍കോര്‍പ്പറേറ്റിന്റെ ദക്ഷിണേഷ്യന്‍ എംഡി യായിരുന്ന ഉമാംഗ് ബേദി കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഫേസ്ബുക്ക് ഇന്ത്യയുടെ തലപ്പത്തേക്ക് എത്തുന്നത്. ഇദ്ദേഹത്തിന് കീഴില്‍ നല്ലൊരു ടീമിനെ വാര്‍ത്തെടുക്കുന്നതിനും ബിസിനസ് മെച്ചപ്പെടുത്തുന്നതിനും സാധിച്ചതായി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. എന്നാല്‍ എന്തുകൊണ്ടാണ് രാജിയെന്ന കാര്യം വ്യക്തമാക്കുന്നില്ല.

Also Read:
ജനറല്‍ ആശുപത്രിയിലേക്ക് നിരന്തരം ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തുന്ന രണ്ടംഗ സംഘം പിടിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Facebook India MD Umang Bedi resigns, Sandeep Bhushan named interim head, New Delhi, News, Facebook, Business Man, National.