Follow KVARTHA on Google news Follow Us!
ad

സ്‌കൂള്‍ ബസില്‍ ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ ബസിനുള്ളില്‍ പൂട്ടിയിട്ട് ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ അറസ്റ്റില്‍

അജ്മാന്‍: (www.kvartha.com 20.10.2017) സ്‌കൂള്‍ ബസിനുള്ളില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ അറസ്റ്റില്‍. എട്ട് വയസുള്ള ഏഷ്യന്‍ പെണ്‍കുട്ടിയാണ്Gulf, UAE, Ajman, abuse
അജ്മാന്‍: (www.kvartha.com 20.10.2017) സ്‌കൂള്‍ ബസിനുള്ളില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ അറസ്റ്റില്‍. എട്ട് വയസുള്ള ഏഷ്യന്‍ പെണ്‍കുട്ടിയാണ് പീഡന ശ്രമത്തിനു ഇരയായത്.

പീഡിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ കുട്ടി ഉണരുകയും നിലവിളിക്കുകയും ചെയ്തതോടെ ഡ്രൈവര്‍ ബസ് പൂട്ടി പുറത്തിറങ്ങി.

അജ്മാനിലെ ലവറയില്‍ പാര്‍ക് ചെയ്തിരുന്ന ബസില്‍ കുട്ടിയെ കണ്ട ഒരു വഴിപോക്കനാണ് വിവരം പോലീസില്‍ അറിയിച്ചത്. ഉടനെ പോലീസ് സ്ഥലത്തെത്തി കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലേയ്ക്ക് മാറ്റി. ബസിന്റെ ജനല്‍ ഗ്‌ളാസ് തുറന്നാണ് കുട്ടിയെ പുറത്തെടുത്തത്.

Gulf, UAE, Ajman, abuse

അതേസമയം കുട്ടിയുടെ ആരോപണം ഡ്രൈവര്‍ നിഷേധിച്ചു. ഉറങ്ങിക്കിടന്ന കുട്ടിയെ താന്‍ കണ്ടില്ലെന്നാണ് ഡ്രൈവറുടെ മൊഴി. ബസില്‍ സ്‌കൂള്‍ അധികൃതര്‍ കണ്ടക്ടറെ നിയമിക്കാതിരുന്നതും സ്‌കൂള്‍ ബസില്‍ സി സി ടി വി സ്ഥാപിക്കാതിരുന്നതും സ്‌കൂളിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയായി പോലീസ് വിലയിരുത്തുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Ajman Police rescued an eight-year-old Asian girl from a school bus after the driver tried to physically abuse her while she was asleep.

Keywords: Gulf, UAE, Ajman, abuse