» » » » » » » » » » അതിരാവിലെ ഉഷപ്പൂജക്ക് മുമ്പേ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയ ദിലീപ് സോപാനത്ത് കദളിക്കുലയും നെയ്യും വെച്ച് തൊഴുതു, ദര്‍ശനത്തിന് ശേഷം കദളിപ്പഴം, പഞ്ചസാര, വെണ്ണ എന്നിവ കൊണ്ട് തുലാഭാരവും; ഒടുവില്‍ തേങ്ങയുടച്ച് മടക്കം

തൃശൂര്‍:(www.kvartha.com 12/10/2017) നടിയെ ആക്രമിച്ച കേസില്‍ 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപ് വ്യാഴാഴ്ച രാവിലെ ആറ് മണിയോടെ ഉഷപൂജക്ക് മുമ്പേ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഉഷപൂജക്ക് ശേഷം സോപാനത്ത് കദളിക്കുലയും, നെയ്യും വെച്ച് ഭഗവാനെ തൊഴുതു. ക്ഷേത്രം മേല്‍ശാന്തി കൃഷ്ണന്‍ നമ്പൂതിരിക്ക് ദക്ഷിണ നല്‍കി പ്രസാദം വാങ്ങി.

ദര്‍ശനത്തിന് ശേഷം കദളിപ്പഴം, പഞ്ചസാര, വെണ്ണ എന്നിവ കൊണ്ട് തുലാഭാരവും നടത്തി. 75 കിലോ വീതം തട്ടില്‍ പണം കൂടാതെ 26,555 രൂപ ദേവസ്വത്തിലടച്ചു. ഉപദേവതമാരെയും തൊഴുത് പുറത്തെ ഗണപതി കോവിലില്‍ തേങ്ങയുടച്ചാണ് ദിലീപ് മടങ്ങിയത്. ജയില്‍മോചിതനായ രണ്ടാം ദിവസം തന്നെ ആലുവയിലെ എട്ടേക്കര്‍ പള്ളിയിലെത്തി ദിലീപ് കുര്‍ബാനയിലും നെവേനയിലും പങ്കെടുത്തിരുന്നു.


നിര്‍മ്മാതാവ് പ്രേമന്‍ ക്ഷേത്ര ദര്‍ശനത്തിന് ദിലീപിന്റെ കൂടെയുണ്ടായിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനാണ് ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. അഞ്ചാം ജാമ്യഹര്‍ജിയിലാണ് ദിലീപിന് ജാമ്യം ലഭിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thrissur, Dileep, Guruvayoor Temple, Visit, sugar, High Court, Jail, Dileep visits Guruvayur temple

About Kvartha Rah

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal