Follow KVARTHA on Google news Follow Us!
ad

അതിരാവിലെ ഉഷപ്പൂജക്ക് മുമ്പേ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയ ദിലീപ് സോപാനത്ത് കദളിക്കുലയും നെയ്യും വെച്ച് തൊഴുതു, ദര്‍ശനത്തിന് ശേഷം കദളിപ്പഴം, പഞ്ചസാര, വെണ്ണ എന്നിവ കൊണ്ട് തുലാഭാരവും; ഒടുവില്‍ തേങ്ങയുടച്ച് മടക്കം

നടന്‍ ദിലീപ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്ന് രാവിലെ 6 മണിക്ക് ഉഷപൂജക്ക് മുമ്ബ് News, Thrissur, Dileep, Guruvayoor Temple, Visit, sugar, High Court, Jail,
തൃശൂര്‍:(www.kvartha.com 12/10/2017) നടിയെ ആക്രമിച്ച കേസില്‍ 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപ് വ്യാഴാഴ്ച രാവിലെ ആറ് മണിയോടെ ഉഷപൂജക്ക് മുമ്പേ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഉഷപൂജക്ക് ശേഷം സോപാനത്ത് കദളിക്കുലയും, നെയ്യും വെച്ച് ഭഗവാനെ തൊഴുതു. ക്ഷേത്രം മേല്‍ശാന്തി കൃഷ്ണന്‍ നമ്പൂതിരിക്ക് ദക്ഷിണ നല്‍കി പ്രസാദം വാങ്ങി.

ദര്‍ശനത്തിന് ശേഷം കദളിപ്പഴം, പഞ്ചസാര, വെണ്ണ എന്നിവ കൊണ്ട് തുലാഭാരവും നടത്തി. 75 കിലോ വീതം തട്ടില്‍ പണം കൂടാതെ 26,555 രൂപ ദേവസ്വത്തിലടച്ചു. ഉപദേവതമാരെയും തൊഴുത് പുറത്തെ ഗണപതി കോവിലില്‍ തേങ്ങയുടച്ചാണ് ദിലീപ് മടങ്ങിയത്. ജയില്‍മോചിതനായ രണ്ടാം ദിവസം തന്നെ ആലുവയിലെ എട്ടേക്കര്‍ പള്ളിയിലെത്തി ദിലീപ് കുര്‍ബാനയിലും നെവേനയിലും പങ്കെടുത്തിരുന്നു.


നിര്‍മ്മാതാവ് പ്രേമന്‍ ക്ഷേത്ര ദര്‍ശനത്തിന് ദിലീപിന്റെ കൂടെയുണ്ടായിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനാണ് ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. അഞ്ചാം ജാമ്യഹര്‍ജിയിലാണ് ദിലീപിന് ജാമ്യം ലഭിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thrissur, Dileep, Guruvayoor Temple, Visit, sugar, High Court, Jail, Dileep visits Guruvayur temple