Follow KVARTHA on Google news Follow Us!
ad

ദിലീപിനിത് പുതിയ കുരുക്ക്; താടിക്ക് കൈകൊടുത്ത് പൊലീസും, എന്തിനായിരിക്കും ദിലീപ് സുരക്ഷ ഏര്‍പ്പെടുത്തിയത്

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായി 85 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞ ശേഷം ജാമ്യത്തില്‍ പുറത്തിറങ്ങിയ നടന്‍ ദിലീപ് നിയോഗിച്ച സ്വകാര്യ സുരക്ഷാ സംഘം പുതിയ കുരു Thiruvananthapuram, Kerala, News, Dileep, Case, Actor, Dileep in a new dilemma, how can explain it
തിരുവനന്തപുരം: (www.kvartha.com 22.10.2017) നടിയെ ആക്രമിച്ച കേസില്‍ പ്രതിയായി 85 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞ ശേഷം ജാമ്യത്തില്‍ പുറത്തിറങ്ങിയ നടന്‍ ദിലീപ് നിയോഗിച്ച സ്വകാര്യ സുരക്ഷാ സംഘം പുതിയ കുരുക്കാകും. നടിയെ ആക്രമിച്ച കേസില്‍ പതിനൊന്നാം പ്രതി സ്ഥാനത്തു നിന്ന് ഒന്നാം പ്രതിയാക്കി ദിലീപിനെ മാറ്റാന്‍ അന്വേഷണ സംഘം ആലോചിക്കുന്നുവെന്ന സൂചനകള്‍ക്കിടെയാണ് പുതിയ വിവരം പുറത്തുവന്നത്. റിട്ടയേഡ് മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഗോവ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സുരക്ഷാ ഏജന്‍സിയെയാണ്രേത ദിലീപ് സ്വന്തം സുരക്ഷ ഏല്‍പ്പിച്ചിരിക്കുന്നത്.

അവരുടെ ഒരു സംഘം കഴിഞ്ഞ ദിവസം നിരവധി കാറുകളിലായി ആലുവയിലെ ദിലീപിന്റെ വീട്ടില്‍ എത്തിയതോടെയാണ് വിവരം പുറത്തുവന്നത്. ദിലീപിനെ കാണാന്‍ ഏതോ വിഐപി എത്തിയെന്നാണ് നാട്ടുകാരും മാധ്യമങ്ങളും ആദ്യം കരുതിയത്. മാധ്യമങ്ങള്‍ ഇക്കാര്യം പൊലീസിനോട് തിരക്കുകയും ചെയ്തു. പൊലീസ് തിരക്കിയപ്പോഴാണ് ഗോവ സംഘത്തേക്കുറിച്ച് അറിഞ്ഞത്. ഏതു സാഹചര്യത്തില്‍ സ്വകാര്യ സുരക്ഷാ ഏജന്‍സിയെ സമീപിച്ചു എന്ന് ദീലീപ് പൊലീസിനോട് വിശദീകരിക്കേണ്ടി വരും. ഇക്കാര്യം ചൂണ്ടിക്കാണിച്ച് പൊലീസ് ദിലീപിന് നോട്ടീസ് നല്‍കുകയും ചെയ്തു.

തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പള്‍സര്‍ സുനിയും ആക്രമിക്കപ്പെട്ട നടി കൊല്ലപ്പെട്ടേക്കാം എന്ന് മറ്റു ചിലരും മാധ്യമങ്ങളോട് നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ സ്വന്തം ജീവന് ഭീഷണിയുള്ളതായി ദിലീപ് ഏതെങ്കിലും സാഹചര്യത്തില്‍ പൊലീസിനോടോ കോടതിയിലോ പറഞ്ഞിട്ടില്ല. പിന്നെ ആരെ പേടിച്ചാണ് വന്‍ തുക മുടക്കി സ്വകാര്യ സുരക്ഷാ ഏജന്‍സിയെ നിയോഗിച്ചതെന്നു വിശദീകരിക്കുക എളുപ്പമാകില്ല എന്നാണ് കണക്കുകൂട്ടല്‍. ആക്രമിക്കപ്പെട്ട നടിക്കു വേണ്ടി ആരെങ്കിലും തന്നോട് പ്രതികാരം ചെയ്യുമെന്ന് ഭയക്കുന്നതായി ദിലീപ് പറയുമെന്ന് കരുതുന്നവര്‍ പൊലീസിലുണ്ട്. അതുവഴി നടിയെയും അവരെ പിന്തുണയ്ക്കുന്ന അടുപ്പമുള്ളവരെയും സംശയത്തിന്റെ നിഴലിലാക്കാനായിരിക്കും ശ്രമിക്കുക.

എന്നാല്‍ എങ്ങനെ അത്തരമൊരു വിവരം ലഭിച്ചുവെന്ന് ദിലീപ് വ്യക്തമാക്കേണ്ടി വരും. സാക്ഷികള്‍ ഉള്‍പ്പെടെ സിനിമാ ലോകത്തുള്ളവരെ സ്വകാര്യമായി സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചേക്കുമെന്നും സ്വകാര്യ ഏജന്‍സി വിവാദത്തിലൂടെ അതില്‍ നിന്നു ശ്രദ്ധ തിരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നുമുണ്ട് സംശയം. സാക്ഷികളെ ഏതെങ്കിലും വിധത്തില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചാല്‍ കോടതിക്ക് ജാമ്യം റദ്ദാക്കാനാകും എന്നിരിക്കെ അത്തരം ശ്രമം നടത്താന്‍ ദിലീപ് ശ്രമിക്കില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏതായാലും പുതിയ സാഹചര്യത്തെ പൊലീസും ദിലീപും എങ്ങനെ കൈകാര്യം ചെയ്യുമെന്ന ആകാംക്ഷയിലാണ് കേരളം.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, News, Dileep, Case, Actor, Dileep in a new dilemma, how can explain it