Follow KVARTHA on Google news Follow Us!
ad

അതേ ഞാനൊരു അവിഹിത സന്തതിയാണ്, അതില്‍ എനിക്ക് അഭിമാനമേയുള്ളൂ; തന്തയില്ലാത്തവളെന്നും അവിഹിത വെസ്റ്റ് ഇന്ത്യന്‍ എന്നും അധിക്ഷേപിച്ചവര്‍ക്ക് മറുപടിയുമായി ഡിസൈനര്‍ മസാബ ഗുപ്ത

ദീപാവലിക്ക് പടക്ക വില്‍പ്പന നിരോധിച്ച സുപ്രീം കോടതി വിധിയെച്ചാല്ലി സോഷ്യല്‍ മീഡിയയില്‍ Mumbai, National, News, Designer Masaba Gupta supports cracker ban, gets trolled, gets support from Chetan Bhagat.
മുംബൈ: (www.kvartha.com 12.10.2017) ദീപാവലിക്ക് പടക്ക വില്‍പ്പന നിരോധിച്ച സുപ്രീം കോടതി വിധിയെച്ചാല്ലി സോഷ്യല്‍ മീഡിയയില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു. എഴുത്തുകാരും സിനിമാ പ്രവര്‍ത്തകരും കായികതാരങ്ങളുമെല്ലാം വ്യത്യസ്ത നിലപാടുകളുമായാണ് സോഷ്യല്‍ മീഡിയയില്‍ ഏറ്റുമുട്ടുന്നത്. ചില തര്‍ക്കങ്ങള്‍ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കും വഴിമാറുന്നുണ്ട്. പ്രമുഖ ഡിസൈനര്‍ മസാബ ഗുപ്തയാണ് ഇത്തരമൊരു അധിക്ഷേപത്തിന് ഏറ്റവും ഒടുവില്‍ ഇരയായത്.

ബോളിവുഡ് താരം നീന ഗുപ്തയുടേയും വിന്‍ഡീസ് ക്രിക്കറ്റ് താരം വിവ് റിച്ചാര്‍ഡ്‌സിന്റെയും മകളാണ് മസാബ. മസാബയുടെ പിതൃത്വത്തെ ചോദ്യം ചെയ്തു കൊണ്ടാണ് ചിലര്‍ അധിക്ഷേപിച്ചത്. തന്തയില്ലാത്തവള്‍ എന്നും അവിഹിത വെസ്റ്റ് ഇന്ത്യന്‍ എന്നുമൊക്കെയാണ് ചിലര്‍ അധിക്ഷേപിച്ചത്. പടക്കവില്‍പ്പന നിരോധിച്ച സുപ്രീം കോടതി വിധിയെ മസാബ അനുകൂലിച്ചതാണ് ചിലരെ പ്രകോപിപ്പിച്ചത്. എന്നാല്‍ അതിലും മൂര്‍ച്ചയുള്ള വാക്കുകള്‍ കൊണ്ട് മസാബ അവരുടെ വായടപ്പിച്ചു.

Mumbai, National, News,  Designer Masaba Gupta supports cracker ban, gets trolled, gets support from Chetan Bhagat.

അതേ ഞാനൊരു അവിഹിത സന്തതിയാണ്. അതില്‍ എനിക്ക് അഭിമാനമേയുള്ളൂ. ഏറ്റവും നിയമാനുസൃതമായ രണ്ട് വ്യക്തികളുടെ സൃഷ്ടിയാണ് ഞാന്‍. വ്യക്തിപരമായും തൊഴില്‍പരമായും നല്ല നിലയില്‍ എത്തിയ ആളുമാണ് ഞാന്‍. ഇതിലെല്ലാം ഞാന്‍ അഭിമാനിക്കുന്നു. പത്ത് വയസ് മുതല്‍ കേള്‍ക്കുന്ന അധിക്ഷേപങ്ങളാണിത്. ഇതിലൊന്നും താന്‍ തളരുകയോ തകരുകയോ ഇല്ല എന്ന് മസാബ ട്വീറ്റ് ചെയ്തു.

മസാബയുടെ ഈ ട്വീറ്റിന് മികച്ച പിന്തുണയാണ് ബോളിവുഡ് നല്‍കുന്നത്. ഐ ലൗവ് യു മസാബ, നീ ഞങ്ങള്‍ക്കെല്ലാം അഭിമാനമാണ്. എന്നാണ് മസാബ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളുമായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ട സോനം കപൂറിന്റെ പ്രതികരണം. സുപ്രീം കോടതി വിധിയോട് പരസ്യമായ എതിര്‍പ്പ് പ്രകടിപ്പിച്ചുവെങ്കിലും മസാബ പറഞ്ഞ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതായി ചേതന്‍ ഭഗത് വ്യക്തമാക്കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mumbai, National, News,  Designer Masaba Gupta supports cracker ban, gets trolled, gets support from Chetan Bhagat.