» » » » » » » » » » വയോധികയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മകളും കാമുകനും അറസ്റ്റില്‍

നെടുമങ്ങാട്: (www.kvartha.com 12.10.2017) വയോധികയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മകളും കാമുകനും അറസ്റ്റില്‍. ചുള്ളിമാനൂര്‍ ആറാംപള്ളി കോട്ടപ്പറമ്പ് തടത്തരികത്തു വീട്ടില്‍ കൃഷ്ണന്‍ നാടാരുടെ ഭാര്യ റസി എന്ന റജീനയെ(64) വീട്ടില്‍വച്ചു മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ഇതേ വീട്ടില്‍ താമസിക്കുന്ന റജീനയുടെ മകള്‍ അനിത(43), മകളുടെ കാമുകന്‍ ഹരി എന്ന ശ്രീകുമാര്‍ (47) എന്നിവര്‍ അറസ്റ്റിലായത്. നെടുമങ്ങാട് സിഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്.

തന്റെ വീട്ടില്‍ കാമുകനുമൊത്തു താമസിക്കുന്നതിനെ ചൊല്ലി റജീന മകളുമായി നിരന്തരം വഴക്കിട്ടിരുന്നതായി പോലീസ് അറിയിച്ചു. തുടര്‍ന്ന് റജീനയെ വീട്ടില്‍നിന്ന് ഇറക്കിവിടുമെന്നു പറഞ്ഞു മകളും കാമുകനും ഭീഷണിപ്പടുത്തുകയും, ആഹാരം നല്‍കാതെയും മറ്റും പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്നും പോലീസ് പറയുന്നു.

Daughter and lover arrested for old woman murder case, Police, Arrest, Murder case, News, Crime, Threatened, Food, Kerala

എന്നാല്‍ വീട്ടില്‍നിന്ന് ഇറങ്ങിപ്പോകാന്‍ റജീന കൂട്ടാക്കിയില്ല. ഇതിന്റെ വിരോധത്തിലാണു പ്രതികള്‍ ഇക്കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ അഞ്ചു മണിക്കു റജീനയുടെ ദേഹത്തു മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയതെന്ന് പോലീസ് പറയുന്നു. സംഭവം സംബന്ധിച്ചു വലിയമല പോലീസ് കേസെടുത്തിരുന്നു.

തുടര്‍ന്നു സിഐ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ വലിയമല എസ് ഐ അജേഷ്, ഗ്രേഡ് എസ് ഐ ധരണീധരന്‍, പോലീസുകാരായ ഷാജി, ദീപു, വനിത പോലീസ് ഉദ്യോഗസ്ഥ മഹേശ്വരി എന്നിവരടങ്ങുന്ന സംഘം കേസ് അന്വേഷിച്ചു പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Also Read:
കാറിടിച്ചതിനെ തുടര്‍ന്ന് ബൈക്കില്‍ നിന്നും തെറിച്ചുവീണ യുവാവിന് ഗുരുതരം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Daughter and lover arrested for old woman murder case, Police, Arrest, Murder case, News, Crime, Threatened, Food, Kerala.

About kvarthapressclub

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date