Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്ത് ബി ജെ പി ക്ക് സി പി എം അമിത പ്രാധാന്യം നല്‍കുന്നു: എം എം ഹസന്‍

സംസ്ഥാനത്ത് ബി ജെ പി ക്ക് സി പി എം അമിത പ്രാധാന്യം നല്‍കി അവരാണ് പ്രതിപക്ഷത്ത് എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍ Congress, KPCC, Programme, Inauguration, Kerala, News, M.M Hassan, CPM, BJP, Pinarayi Vijayan
കാസര്‍കോട്: (www.kvartha.com 22.10.2017) സംസ്ഥാനത്ത് ബി ജെ പി ക്ക് സി പി എം അമിത പ്രാധാന്യം നല്‍കി അവരാണ് പ്രതിപക്ഷത്ത് എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍ അഭിപ്രായപ്പെട്ടു. ബി ജെ പി നടത്തിയ യാത്രയില്‍ ആളുകളേക്കാള്‍ കൂടുതല്‍ പോലീസിനെ ഇറക്കിയും സ്‌കൂളുകള്‍ക്ക് അവധി നല്‍കിയും കടകള്‍ അടച്ചിടാന്‍ പറഞ്ഞും ബി ജെ പി യെ പര്‍വതീകരിച്ച് ചിത്രീകരിക്കാനാണ് സി പി എമ്മും സര്‍ക്കാരും ശ്രമിച്ചത്. മൃദു ഹിന്ദുത്വ സമീപനമാണ് സി പി എം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.



പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം പരിപാടിയുടെ ഭാഗമായി ശേഖരിക്കുന്ന ഒരു കോടി ഒപ്പുകളുടെ സംസ്ഥാതല ഉദ്ഘാടനം നിര്‍വഹിച്ചു കാസര്‍കോട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെയുള്ള ശക്തമായ പടയോട്ടത്തിന്റെ പടയൊരുക്കമാണ് നവംബര്‍ ഒന്നിന് ആരംഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭരണകൂടങ്ങള്‍ക്കെതിരെയുള്ള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒപ്പ് ശേഖരണമാണ് ഇത്. മൂന്നര മീറ്റര്‍ നീളമുള്ള വെള്ള തുണിയിലാണ് ബൂത്ത് അടിസ്ഥാനത്തില്‍ ഒപ്പുകള്‍ ശേഖരിക്കുന്നത്. അത് മണ്ഡലം കമ്മിറ്റികള്‍ ശേഖരിച്ചു ഒന്നിച്ച് തൈച്ചു പടയൊരുക്കം സ്വീകരണ സ്ഥലങ്ങളില്‍ പ്രതിപക്ഷ നേതാവിനെ ഏല്‍പ്പിക്കുന്നു. അവ പരസ്പരം യോജിപ്പിച്ചുണ്ടാക്കുന്ന 80 കിലോമീറ്റര്‍ നീളത്തിലുള്ള പ്രതിഷേധ ഒപ്പുകള്‍ ജനവിരുദ്ധ ഭരണകൂടങ്ങളുടെ അടിത്തറയിളക്കുമെന്ന് ഹസന്‍ പറഞ്ഞു.

യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിച്ചു. യു ഡി എഫ് ജില്ലാ കണ്‍വീനര്‍ പി ഗംഗാധരന്‍ നായര്‍ സ്വാഗതം പറഞ്ഞു. ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നില്‍, മുന്‍ മന്ത്രി സി ടി അഹ് മദലി, എം എല്‍ എമാരായ എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുര്‍ റസാഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ കെ പി കുഞ്ഞിക്കണ്ണന്‍, സജീവ് ജോസഫ്, സെക്രട്ടറി കെ നീലകണ്ഠന്‍, നിര്‍വാഹക സമിതി അംഗം പി എ അഷ്‌റഫലി, യു ഡി എഫ് നേതാക്കളായ കരിവെള്ളൂര്‍ വിജയന്‍, എം സി ഖമറുദ്ദീന്‍, അഡ്വ. എ ഗോവിന്ദന്‍ നായര്‍, യു ഡി എഫ് ജില്ലാ നേതാക്കള്‍, പോഷക സംഘടനാ നേതാക്കള്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Congress, KPCC, Programme, Inauguration, Kerala, News, M.M Hassan, CPM, BJP, Pinarayi Vijayan.