» » » » » » » » » » സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയ നടപടി ചട്ടവിരുദ്ധം; മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശലംഘനത്തിനു പരാതി

തിരുവനന്തപുരം: (www.kvartha.com 12.10.2017) സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയ നടപടി ചട്ടവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് അവകാശലംഘനത്തിനു പരാതി നല്‍കി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഇരിക്കൂര്‍ എംഎല്‍എയുമായ കെ.സി. ജോസഫാണ് ഇതുസംബന്ധിച്ച് സ്പീക്കര്‍ക്കു പരാതി നല്‍കിയത്. ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുന്നതിനു മുന്‍പേ മുഖ്യമന്ത്രി പരസ്യപ്പെടുത്തിയെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

ഇതിനിടെ സോളാര്‍ വിഷയത്തില്‍ വിവാദക്കുരുക്കിലായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനായി ചീഫ് സെക്രട്ടറിക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കി. റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ഇപ്രകാരം ലഭിച്ചില്ലെങ്കില്‍ കോടതി വഴി ലഭിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കാനാണു തീരുമാനം. സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നിയമ നടപടികളെക്കുറിച്ച് വിദഗ്ധ നിയമോപദേശം തേടാനാനുള്ള നീക്കവും കോണ്‍ഗ്രസ് ആരംഭിച്ചു.

Thiruvananthapuram, Kerala, News, Pinarayi vijayan, Congress, Complaint, KPCC, Report, Congress to move court for making Solar report public.

സ്ത്രീപീഡനക്കേസിനെ സംബന്ധിച്ചും അവ്യക്തതകളുണ്ട്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു തുടര്‍നടപടികളുമായി മുന്നോട്ടുപോയാല്‍ എങ്ങനെ നേരിടണമെന്നതിനെക്കുറിച്ചു വിവിധ അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. മുന്‍മുഖ്യമന്ത്രിക്കെതിരെ സരിത ഉന്നയിച്ച ആരോപണം വാസ്തവ വിരുദ്ധമാണെന്ന നിലപാടാവും നേതൃത്വം സ്വീകരിക്കുക. പുനഃസംഘടന അവസാനഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ ഇക്കാര്യങ്ങളെല്ലാം ഹൈക്കമാന്‍ഡിനെ ബോധ്യപ്പെടുത്തുക എന്ന കടമ്പയും ആരോപണവിധേയര്‍ക്കു മുന്നിലുണ്ട്.

സോളാര്‍ വിഷയത്തില്‍ രാഷ്ട്രീയമായും നിയമപരമായും പ്രതിരോധം തീര്‍ക്കാനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഇതിനായി സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം വാങ്ങുക എന്നതാണ് കെപിസിസിയുടെ ആദ്യ ലക്ഷ്യം. നിയമപരമായും രാഷ്ട്രീയമായും നീങ്ങാന്‍ റിപ്പോര്‍ട്ട് ലഭിച്ചേ മതിയാകൂ. റിപ്പോര്‍ട്ട് നിയമസഭയില്‍ വരുന്നതുവരെ കാത്തിരിക്കാനാവില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

അതേസമയം, റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നിയമസഭയുടെ മേശപ്പുറത്തു വയ്ക്കാതെ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തിയ മുഖ്യമന്ത്രിയുടെ നടപടി കെട്ടിയിട്ടു തല്ലുന്നതിനു തുല്യമായിപ്പോയി എന്നാണ് ഒരു മുതിര്‍ന്ന നേതാവ് അഭിപ്രായപ്പെട്ടത്. കമ്മിഷന്റെ കണ്ടെത്തലുകളായി സര്‍ക്കാര്‍ അവതരിപ്പിച്ചതു വെറും രാഷ്ട്രീയ ഭാഷ്യം മാത്രമാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, News, Pinarayi vijayan, Congress, Complaint, KPCC, Report, Congress to move court for making Solar report public.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal