Follow KVARTHA on Google news Follow Us!
ad

മലപ്പുറത്ത് മുസ്ലിം ലീഗിനെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം സിപിഎം പിന്തുണയോടെ പാസായി; ലീഗിന്റെ പ്രസിഡന്റും വൈസ് പ്രസിഡന്റും പുറത്ത്

മലപ്പുറത്ത് മുസ്ലിം ലീഗിനെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം സിപിഎമ്മും പിന്തുണച്ചതോടെ ലീഗിന്റെ പ്രസിഡന്റും വൈസ് പ്രസിഡന്റും പുറത്തായി. കരുവാരക്കുണ്ട് പഞ്ചായത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡKerala, Malappuram, News, IUML, Congress, UDF, Muslim-League, Politics, Congress against Muslim League in Karuvarakkund panchayath
മലപ്പുറം: (www.kvartha.com 22.10.2017) മലപ്പുറത്ത് മുസ്ലിം ലീഗിനെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം സിപിഎമ്മും പിന്തുണച്ചതോടെ ലീഗിന്റെ പ്രസിഡന്റും വൈസ് പ്രസിഡന്റും പുറത്തായി. കരുവാരക്കുണ്ട് പഞ്ചായത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തുടങ്ങിയവര്‍ക്കെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയമാണ് സിപിഎമ്മിന്റെ പിന്തുണയോടെ പാസായത്.

പഞ്ചായത്ത് പ്രസിഡന്റായ കെ മുഹമ്മദ് മാസ്റ്റര്‍ക്കെതിരെ കോണ്‍ഗ്രസിലെ വി ആബിദ് അലിയാണ് പ്രമേയം അവതരിപ്പിച്ചത്. ഈ പ്രമേയം ഒമ്പതിനെതിരെ 11 വോട്ടുകള്‍ നേടി പാസായി. വൈസ് പ്രസിഡന്റ് റോഷ്‌നി സുരേന്ദ്രനെതിരായ പ്രമേയം ഒമ്പതിനെതിരെ 12 വോട്ടുകളോടെയും അംഗീകരിക്കപ്പെട്ടു. ശനിയാഴ്ച രാവിലെ 11 മണിക്കായിരുന്നു പ്രസിഡന്റിനെതിരെയുള്ള അവിശ്വാസപ്രമേയം വോട്ടിനിട്ടത്. വൈസ് പ്രസിഡന്റിനെതിരായ അവിശ്വാസം ഉച്ചയ്ക്കുശേഷമായതിനാല്‍ രാവിലെ വൈകിയെത്തിയ ഒരു അംഗത്തിനും വോട്ടുചെയ്യാന്‍ അവസരം ലഭിച്ചു.


21 അംഗങ്ങളുള്ള ഗ്രാമ പഞ്ചായത്ത് ഭരണസമിതിയില്‍ മുസ്്‌ലിം ലീഗിന് ഒമ്പതും കോണ്‍ഗ്രസിന് ഏഴും സിപിഎമ്മിന് സ്വതന്ത്രന്‍ ഉള്‍പെടെ അഞ്ചും അംഗങ്ങളാണുള്ളത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ബന്ധം വിട്ട് കോണ്‍ഗ്രസും ലീഗും തനിച്ചാണ് ഇവിടെ മത്സരിച്ചത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സിപിഎമ്മും കോണ്‍ഗ്രസും ലീഗും വെവേറെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതിനാല്‍ ഒമ്പത് അംഗങ്ങളുള്ള ലീഗിന് രണ്ട് സ്ഥാനങ്ങളും ലഭിക്കുകയായിരുന്നു.

എന്നാല്‍, മുന്നണി ബന്ധം തകര്‍ന്ന എടപ്പറ്റ, കാളികാവ്, ചോക്കാട് തുടങ്ങിയ പഞ്ചായത്തുകളില്‍ യുഡിഎഫ് മുന്നണി നിലവില്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ ഭരണം മാറുകയും യുഡിഎഫ് ഭരണം നിലവില്‍ വരികയും ചെയ്തു. തുടര്‍ന്ന് കരുവാരക്കുണ്ടിലും മുന്നണി ധാരണയിലെത്തിയെങ്കിലും മുസ്്‌ലിം ലീഗ് അധികാരം വിട്ട് നല്‍കാന്‍ തയ്യാറായില്ലെന്നാണ് ആരോപണം. ഇതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

ഫണ്ടുകള്‍ ലഭ്യമാക്കുന്നതിലും വിനിയോഗിക്കുന്നതിലും പ്രസിഡന്റ് പുലര്‍ത്തുന്ന ഏകാധിപത്യ മനോഭാവവും അലംഭാവവുമാണ് അവിശ്വാസപ്രമേയത്തിന് കാരണമായതെന്നാണ് കോണ്‍ഗ്രസ് നിലപാട്. കാളികാവ് ബിഡിഒ കേശവദാസായിരുന്നു റിട്ടേണിങ് ഓഫീസര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Malappuram, News, IUML, Congress, UDF, Muslim-League, Politics, Congress against Muslim League in Karuvarakkund panchayath