Follow KVARTHA on Google news Follow Us!
ad

സോളാര്‍ തരംഗം: കോണ്‍ഗ്രസ് നേതാക്കളാരും പരസ്യ പ്രതികരണം നടത്തരുതെന്ന് ഹൈക്കമാന്‍ഡ്

സോളാര്‍ പ്രഭാവം കേരളത്തില്‍ അലയടിച്ചതിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതാക്കളാരും പരസ്യ News, Thiruvananthapuram, Kerala, Congress, Report, Oommen Chandy,
തിരുവനന്തപുരം:(www.kvartha.com 12/10/2017) സോളാര്‍ പ്രഭാവം കേരളത്തില്‍ അലയടിച്ചതിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതാക്കളാരും പരസ്യ പ്രതികരണം നടത്തരുതെന്ന് ഹൈക്കമാന്‍ഡ്. സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് എടുക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങവെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യ പ്രതികരണം ഹൈക്കമാന്‍ഡ് വിലക്കിയത്. കമ്മിഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്തുവന്നിട്ടു മാത്രം പരസ്യപ്രതികരണം നടത്തിയാല്‍ മതിയെന്നാണ് നിര്‍ദേശം.

കൂടാതെ മുതിര്‍ന്ന നേതാക്കളെ കേന്ദ്ര നേതൃത്വം ഡല്‍ഹിക്കു വിളിപ്പിച്ചു. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് വിളിപ്പിച്ചതെന്നാണ് സൂചന. ഉമ്മന്‍ ചാണ്ടിയെ പാര്‍ട്ടി ഉപാധ്യകഷന്‍ രാഹുല്‍ ഗാന്ധി ഡല്‍ഹിയിലേക്കു വിളിപ്പിച്ചതിനെത്തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ വെള്ളിയാഴ്ച അദ്ദേഹം പങ്കെടുക്കേണ്ട കോണ്‍ഗ്രസ് കുടുംബ സംഗമങ്ങള്‍ മാറ്റി.

News, Thiruvananthapuram, Kerala, Congress, Report, Oommen Chandy,  Cong High Command calls Kerala leaders to Delhi

കുടുംബ സംഗമങ്ങള്‍ 19 നു നടക്കുമെന്ന് ഡിസിസി പ്രസിഡന്റ് അറിയിച്ചു. ഡല്‍ഹിയിലെത്തിയ പ്രതിപകഷ നേതാവ് രമേശ് ചെന്നിത്തല എ കെ ആന്റണിയുമായി ചര്‍ച്ച നടത്തി. എം എം ഹസന്‍, വി ഡി സതീശന്‍ എന്നിവരെയും രാഹുല്‍ വിളിപ്പിച്ചിട്ടുണ്ട്. നേതാക്കളെല്ലാം വ്യാഴാഴ്ച വൈകിട്ടുതന്നെ ഡല്‍ഹിയിലെത്തും. വെള്ളിയാഴ്ചയാണ് രാഹുലുമായുള്ള കൂടിക്കാഴ്ച.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Congress, Report, Oommen Chandy,  Cong High Command calls Kerala leaders to Delhi