Follow KVARTHA on Google news Follow Us!
ad

സ്‌കൂട്ടര്‍ ഇടിച്ചു റോഡില്‍ തെറിച്ചുവീണ വിദ്യാര്‍ഥിനിക്ക് രക്ഷകനായത് രമേശ് ചെന്നിത്തല

സ്‌കൂട്ടര്‍ ഇടിച്ചു റോഡില്‍ തെറിച്ചുവീണ വിദ്യാര്‍ത്ഥിനിക്കു രക്ഷകനായത് പ്രതിപക്ഷ Student, News, Ramesh Chennithala, hospital, Treatment, Accident, Vehicles, Kerala,
ഹരിപ്പാട്: (www.kvartha.com 12.10.2017) സ്‌കൂട്ടര്‍ ഇടിച്ചു റോഡില്‍ തെറിച്ചുവീണ വിദ്യാര്‍ത്ഥിനിക്കു രക്ഷകനായത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓച്ചിറ ഷീജാഭവനത്തില്‍ മധുകുമാറിന്റെ മകള്‍ നങ്ങ്യാര്‍കുളങ്ങര ടികെഎംഎം കോളജ് രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനി രശ്മിയെ (19) ആണ് ചെന്നിത്തല രക്ഷപ്പെടുത്തിയത്.

ദേശീയപാതയില്‍ നങ്ങ്യാര്‍കുളങ്ങര കോളജ് ജംക്ഷനില്‍ ചൊവ്വാഴ്ച രാവിലെ പത്തു മണിയോടെയായിരുന്നു അപകടം. ബസ് ഇറങ്ങി കോളജിലേക്കു പോകാന്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ രശ്മിയെ സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

Chennithala rescued accident girl, Student, News, Ramesh Chennithala, hospital, Treatment, Accident, Vehicles, Kerala

ഇടിയുടെ ആഘാതത്തില്‍ ബോധം നഷ്ടപ്പെട്ട അവസ്ഥയില്‍ റോഡില്‍ കിടന്ന രശ്മിയെ അതുവഴിയെത്തിയ രമേശ് ചെന്നിത്തല ഔദ്യോഗിക വാഹനത്തില്‍ കയറ്റി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ എംഎല്‍എ ഓഫീസില്‍നിന്നു ഉദ്യോഗസ്ഥരെ വരുത്തി ചുമതലപ്പെടുത്തിയ ശേഷമാണ് ചെന്നിത്തല അവിടം വിട്ടത്. 

ട്രെയിനില്‍ കായംകുളം റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങിയ രമേശ് ചെന്നിത്തല കാറില്‍ എറണാകുളത്തേക്കു പോവുകയായിരുന്നു. രശ്മിയുടെ വലതുകാലിനു പരിക്കുണ്ട്.

Also Read:
കാറിടിച്ചതിനെ തുടര്‍ന്ന് ബൈക്കില്‍ നിന്നും തെറിച്ചുവീണ യുവാവിന് ഗുരുതരം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Chennithala rescued accident girl, Student, News, Ramesh Chennithala, hospital, Treatment, Accident, Vehicles, Kerala.