Follow KVARTHA on Google news Follow Us!
ad

ഇതരസംസ്ഥാന തൊഴിലാളികള്‍ക്കെതിരേയുള്ള ദുഷ്പ്രചരണം കേരളത്തിനെതിരേയുള്ള ഗൂഢനീക്കം

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരേയുള്ള ദുഷ്പ്രചരണം കേരളത്തിനെതിരേയുള്ള ഗൂഢ നീക്കമാണെന്നും ഇതിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ Thiruvananthapuram, Kerala, News, Trending, Police, Investigates, Fake
തിരുവനന്തപുരം: (www.kvartha.com 12/10/2017) ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരേയുള്ള ദുഷ്പ്രചരണം കേരളത്തിനെതിരേയുള്ള ഗൂഢ നീക്കമാണെന്നും ഇതിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും തൊഴില്‍ നൈപുണ്യം വകുപ്പു മന്ത്രി ടി പി രാമകൃഷ്ണന്‍. ആവാസ് പദ്ധതിയുടെ മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിന് മന്ത്രിയുടെ ചേംബറില്‍ വിളിച്ചു ചേര്‍ത്ത ജില്ലാ ലേബര്‍ ഓഫീസര്‍മാരുടെയും ഡപ്യൂട്ടി ലേബര്‍ കമ്മീഷണര്‍മാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ബംഗാള്‍ കേന്ദ്രീകരിച്ചാണ് കേരളത്തില്‍ ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്കെതിരായി വ്യാപക അക്രമമെന്ന വിധത്തില്‍ വ്യാജപ്രചരണം ഉയര്‍ന്നിട്ടുള്ളതെന്ന് വ്യക്തമായിട്ടുണ്ട്. കേരളത്തില്‍ തൊഴിലെടുക്കുന്ന ഇതര സംസ്ഥാനക്കാര്‍ക്കിടയില്‍ ഇത് ഭീതി പടരാന്‍ കാരണമായെങ്കിലും സര്‍ക്കാരിന്റെ ഊര്‍ജിത പ്രവര്‍ത്തനം മൂലം അതിന് തടയിടാന്‍ കഴിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയും തൊഴില്‍വകുപ്പും പോലീസ്, ലേബര്‍ ഉദ്യോഗസ്ഥരുടെയും വിവിധ ജില്ലാ ഭരണകൂടങ്ങളുടെയും സഹകരണത്തോടെ വ്യാപകമായ പ്രതിപ്രചരണം നടത്തിവരുന്നത് അസത്യ പ്രചരണങ്ങള്‍ക്ക് അറുതി വരുത്താന്‍ സഹായകമായതായും മന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ വികസന രംഗത്ത് അവിഭാജ്യഘടകമാണ് ഇതര സംസ്ഥാന തൊഴിലാളികള്‍. സമൂഹത്തിന്റെ എല്ലാ മേഖലകളിലും സാന്നിധ്യമായി മാറിയിട്ടുള്ള ഇവരെ മാറ്റി നിര്‍ത്തിക്കൊണ്ട് ഇന്ന് കേരളത്തില്‍ ഒരു സംരംഭങ്ങള്‍ക്കും പ്രവര്‍ത്തിക്കാനുമാകില്ല. അവര്‍ക്കിടയിലുണ്ടാകുന്ന ഭീതി ഒഴിവാക്കാന്‍ ജില്ലാ കലക്ടര്‍മാരും പോലീസ് മേധാവികളും തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ നടത്തുന്ന വിലയിരുത്തല്‍ സന്ദര്‍ശനങ്ങള്‍ക്ക് കഴിയും. തൊഴില്‍ വകുപ്പ് എന്‍ഫോഴ്‌സമെന്റ് വിഭാഗവും പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നതിനും തൊഴിലാളികളെ നേരില്‍ക്കാണുന്നതിനും ജില്ലാതല തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. തൊഴിലിടങ്ങളില്‍ പണിയെടുക്കുന്നവര്‍ക്ക് മതിയായ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ ഉദ്യോഗസ്ഥ തലത്തില്‍ സ്വീകരിക്കണം. ഇത്തരം കാര്യങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ശക്തമാക്കുന്നതോടൊപ്പം തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും അവബോധം നല്‍കുന്നതിനും നിയമം പാലിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, News, Trending, Police, Investigates, Fake.