Follow KVARTHA on Google news Follow Us!
ad

ജനരക്ഷായാത്രയുടെ സമാപനത്തില്‍ അമിത് ഷാ എന്തു പറയും? കേരളം കാത്തിരിക്കുന്നു

ചുവപ്പ് ജിഹാദി ഭീകരതയ്‌ക്കെതിരേ മുദ്രാവാക്യമുയര്‍ത്തി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേൃത്വത്തില്‍ നടക്കുന്ന ജനരക്ഷായാത്ര ചൊവ്വാഴ്ച തിരുവനന്തപുരത്ത് സമാപിക്കും. ഒക്ടോബര്‍Kerala, Thiruvananthapuram, News, Politics, BJP, Kannur, BJP's 'Janaraksha Yathra ' will conclude on Tuesday at Thiruvananthapuram
തിരുവനന്തപുരം: (www.kvartha.com 16.10.2017) ചുവപ്പ് ജിഹാദി ഭീകരതയ്‌ക്കെതിരേ മുദ്രാവാക്യമുയര്‍ത്തി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേൃത്വത്തില്‍ നടക്കുന്ന ജനരക്ഷായാത്ര ചൊവ്വാഴ്ച തിരുവനന്തപുരത്ത് സമാപിക്കും. ഒക്ടോബര്‍ മൂന്നിന് കണ്ണൂരിലെ പയ്യന്നൂരില്‍ നിന്നാരംഭിച്ച യാത്ര രാഷ്ട്രീയമായും സംഘടനാപരമായും ബിജെപിക്ക് നഷ്ടക്കച്ചവടമായി എന്ന നിരീക്ഷണം നിലനില്‍ക്കെയാണ് യാത്ര സമാപിക്കുന്നത്.

തുടക്കത്തില്‍ ഉണ്ടായിരുന്ന ദേശീയ പ്രസിഡന്റ് അമിത് ഷാ സമാപന സമ്മേളനത്തിലും പങ്കെടുക്കുന്നുണ്ട്. യാത്രയുടെ രണ്ടാം ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ ഗ്രാമമായ പിണറായിയില്‍ നടത്തുന്ന പര്യടനത്തില്‍ അമിത് ഷാ പങ്കെടുക്കും എന്ന് അറിയിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. പ്രധാനമന്ത്രി വിളിച്ചിട്ട് ഡല്‍ഹിക്ക് പോയി എന്നാണ് ബിജെപി നേതൃത്വം വിശദീകരിച്ചത്. എങ്കിലും അതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളിലും പുറത്തും ബിജെപിക്ക് വലിയ പരിഹാസം നേരിടേണ്ടി വന്നു. അതിനുള്ള മറുപടി അമിത് ഷാ തിരുവനന്തപുരത്ത് പറയുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ കാത്തിരിക്കുന്നത്.

Kerala, Thiruvananthapuram, News, Politics, BJP, Kannur, BJP's 'Janaraksha Yathra ' will conclude on Tuesday at Thiruvananthapuram


യാത്രയില്‍ പങ്കെടുക്കാന്‍ എത്തിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് കേരളം യുപിയെ കണ്ടുപഠിക്കണം എന്ന് പറഞ്ഞതും വന്‍തോതില്‍ പരിഹസിക്കപ്പെട്ടു. കേരളത്തിനെതിരേയാണ് യാത്ര എന്ന രീതിയിലേക്ക് വിമര്‍ശനങ്ങള്‍ ശക്തമായതോടെ കേരളത്തിനെതിരേയല്ല യാത്ര എന്ന് കുമ്മനത്തിന് വിശദീകരിക്കേണ്ടി വന്നു. മുന്‍ നിശ്ചയത്തില്‍ നിന്നു വ്യത്യസ്ഥമായി ഉപതെരഞ്ഞെടുപ്പ് നടന്ന വേങ്ങരയിലൂടെ യാത്ര തിരിച്ചുവിട്ടെങ്കിലും തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 2016 ലേക്കാള്‍ 2000ല്‍ അധികം വോട്ടുകള്‍ കുറഞ്ഞതും നാണക്കേടായി.

ഏറ്റവുമൊടുവില്‍, കേരളം ഭരിക്കുന്നത് തെമ്മാടികളാണ് എന്ന് ഗോവ മുഖ്യമന്ത്രിയും മുന്‍ പ്രതിരോധ മന്ത്രിയുമായ മനോഹര്‍ പരീക്കര്‍ കൊല്ലത്ത് ജനരക്ഷായാത്രയുടെ സ്വീകരണത്തില്‍ പ്രസംഗിച്ചതിനെതിരേ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കാനുള്ള വിവിധ പദ്ധതികളുടെ ഭാഗമായാണ് ജനരക്ഷായാത്ര നടത്തിയത്. യാത്രയുടെ തീയതി രണ്ടു വട്ടം മാറ്റിയിരുന്നു. മെഡിക്കല്‍ കോഴ വിവാദത്തില്‍ ബിജെപി കേരള നേതൃത്വം പെട്ടതോടെയാണ് യാത്രയും മാറ്റിവച്ചത്. പിന്നീട് കേന്ദ്ര നേതൃത്വം ശക്തമായി ഇടപെട്ടതോടെയാണ് ഒക്ടോബര്‍ ആദ്യവാരം യാത്ര തുടങ്ങാന്‍ തീരുമാനിച്ചത്.

Keywords: Kerala, Thiruvananthapuram, News, Politics, BJP, Kannur, BJP's 'Janaraksha Yathra ' will conclude on Tuesday at Thiruvananthapuram