Follow KVARTHA on Google news Follow Us!
ad

ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ വ്യാജ ഭക്തര്‍ രാമക്ഷേത്ര കാര്‍ഡ് ഇറക്കുന്നു: ലാലു പ്രസാദ് യാദവ്

പാറ്റ്‌ന: (www.kvartha.com 21.10.2017) ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ബിജെപി രാമക്ഷേത്രNational, Prime Minister,
പാറ്റ്‌ന: (www.kvartha.com 21.10.2017) ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ബിജെപി രാമക്ഷേത്ര കാര്‍ഡിറക്കുന്നുവെന്ന് ആര്‍ ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. വോട്ടര്‍മാരെ വര്‍ഗീയവല്‍ക്കരിക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും യാദവ് ആരോപിച്ചു. ബിജെപി നേതാക്കളെ വ്യാജ ഭക്തരെന്ന് വിളിക്കാനും യാദവ് മടിച്ചില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നോട്ട് പിന്‍ വലിക്കല്‍ നടപടിയെ യാദവ് രൂക്ഷമായി വിമര്‍ശിച്ചു. ധിക്കാരപൂര്‍വ്വമുള്ള തീരുമാനമെന്നാണ് നോട്ട് പിന്‍ വലിക്കലിനെ യാദവ് വിശേഷിപ്പിച്ചത്.

National, Prime Minister,

ദാരിദ്ര്യം, തൊഴിലില്ലായ്മ, നാണയപ്പെരുപ്പം തുടങ്ങിയവ രൂക്ഷമായ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നോട്ട് പിന്‍ വലിക്കല്‍ തീരുമാനമുണ്ടായത്. നോട്ട് പിന്‍ വലിക്കലിലൂടെയുണ്ടായ പ്രശ്‌നങ്ങളില്‍ നിന്നും കരകയറാന്‍ രാജ്യം വര്‍ഷങ്ങള്‍ എടുക്കുമെന്നും യാദവ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Rashtriya Janata Dal (RJD) chief Lalu Prasad Yadav has lashed out at Prime Minister Narendra Modi. Lalu termed PM's decision of demonetisation in the country as his "arrogant decision"

Keywords: National, Prime Minister,