Follow KVARTHA on Google news Follow Us!
ad

എം പിമാരും എം എല്‍ എമാരും കയറിവന്നാല്‍ എഴുന്നേറ്റ് കൈകെട്ടി നില്‍ക്കണം, ജനപ്രതിനിധികള്‍ മടങ്ങിപ്പോകുമ്പോഴും ഇപ്രകാരം പെരുമാറണം; ജനപ്രതിനിധികളുടെ മുന്നില്‍ ഉദ്യോഗസ്ഥര്‍ എങ്ങനെ പെരുമാറണമെന്നതിന് മാര്‍ഗരേഖ ഇറക്കി യോഗി സര്‍ക്കാര്‍

യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ജനപ്രതിനിധികളുടെ മുന്നില്‍ ഉദ്യോഗസ്ഥര്‍ എങ്ങനെ പെരുമാറണമെന്നതിന് മാര്‍ഗരേഖ Attention! In Yogi's UP, all officers must stand up with joined hands before MPs, MLAs, National, News, Uttar Pradesh, Chief Minister, Yogi Adityanath, Officer, MPs, MLA.
ലഖ്‌നൗ: (www.kvarthacom 21.10.2017) യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ജനപ്രതിനിധികളുടെ മുന്നില്‍ ഉദ്യോഗസ്ഥര്‍ എങ്ങനെ പെരുമാറണമെന്നതിന് മാര്‍ഗരേഖ ഇറക്കി. എം.പിമാരും എം.എല്‍.എമാരും കയറിവന്നാല്‍ എഴുന്നേറ്റ് കൈകെട്ടി നില്‍ക്കണം. ഇവരെ സ്വീകരിക്കുമ്പോഴും പങ്കെടുക്കുന്ന യോഗങ്ങളിലും ഇങ്ങനെ തന്നെ വേണം പെരുമാറാന്‍. ജനപ്രതിനിധികള്‍ മടങ്ങിപ്പോകുമ്പോഴും ഇപ്രകാരം തന്നെ പെരുമാറണം. കാരണം ജനപ്രതിനിധികള്‍ എല്ലാവര്‍ക്കും മുകളിലുള്ളവരാണ് . അവരെ ആദരിക്കേണ്ടതാണെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

യു.പി ചീഫ് സെക്രട്ടറി രാജീവ് കുമാര്‍ ആണ് ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കിയത്. നിര്‍ദേശം പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും സര്‍ക്കുലറില്‍ പറയുന്നു. കലക്ടര്‍മാര്‍, പോലീസുകാര്‍ തുടങ്ങി എല്ലാ വിഭാഗം ജീവനക്കാര്‍ക്കും ഉത്തരവ് ബാധകമാണ്.


ഉദ്യോഗസ്ഥര്‍ തങ്ങളുടെ നിര്‍ദേശം പാലിക്കുന്നില്ലെന്ന് ജനപ്രതിനിധികള്‍ പരാതി പറഞ്ഞ സാഹചര്യത്തിലാണ് യോഗി സര്‍ക്കാര്‍ ഇത്തരമൊരു ഉത്തരവിറക്കിയതെന്നാണ് അറിയാന്‍ കഴിഞ്ഞത്. എം.പിമാരും എം.എല്‍.എമാരും നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ അക്കാര്യം വളരെ വിനയത്തോടെ വേണം അറിയിക്കാനെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.

സര്‍ക്കാര്‍ ചെലവില്‍ നടക്കുന്ന പരിപാടികളില്‍ മുഖ്യ അതിഥികളായി ഉദ്യോഗസ്ഥര്‍ പങ്കെടുക്കരുതെന്ന നിര്‍ദേശവും സര്‍ക്കുലറില്‍ ഉണ്ട്. യോഗി സര്‍ക്കാരിന്റെ ഈ നിര്‍ദേശത്തില്‍ പ്രതിപക്ഷം എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Attention! In Yogi's UP, all officers must stand up with joined hands before MPs, MLAs, National, News, Uttar Pradesh, Chief Minister, Yogi Adityanath, Officer, MPs, MLA.