Follow KVARTHA on Google news Follow Us!
ad

ഈജിപ്തില്‍ ഏറ്റുമുട്ടലില്‍ 30 പോലീസുകാര്‍ കൊല്ലപ്പെട്ടു

കെയ് റോ: (www.kvartha.com 21.10.2017) തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഈജിപ്തില്‍ 30 പോലീസുകാര്‍ കൊല്ലപ്പെട്ടു.World, Egypt
കെയ് റോ: (www.kvartha.com 21.10.2017) തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഈജിപ്തില്‍ 30 പോലീസുകാര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ മരുഭൂമിയിലെ ഒളിത്താവളത്തില്‍ പോലീസ് നടത്തിയ റെയ്ഡിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്.

ഏറ്റുമുട്ടലില്‍ നിരവധി തീവ്രവാദികളും കൊല്ലപ്പെട്ടിട്ടുണ്ട്. ഈജിപ്തിലെ സിനായ് പ്രവിശ്യയില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ സജീവമാണ്. 2013 മുതല്‍ തീവ്രവാദി ആക്രമണങ്ങളില്‍ നിരവധി പോലീസുകാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പ്രധാനമായും ക്രിസ്തീയ ദേവാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് തീവ്രവാദി ആക്രമണങ്ങള്‍ നടക്കാറ്.

World, Egypt

ഹാസം തീവ്രവാദി സംഘടനയിലെ അംഗങ്ങള്‍ ഒളിവില്‍ താമസിച്ചിരുന്ന പ്രദേശത്തേയ്ക്ക് നാല് വാഹനങ്ങളിലായി എത്തിയ പോലീസുകാര്‍ക്ക് നേരെ റോക്കറ്റുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. തുടര്‍ന്ന് പോലീസും തിരിച്ചടിച്ചു. ഏറ്റുമുട്ടലില്‍ ഇരുഭാഗത്തും ആള്‍നാശമുണ്ടായി.

മുസ്ലീം ബ്രദര്‍ഹുഡിന്റെ സഹോദര സംഘടനയാണ് ഹാസം എന്ന് ആരോപണമുണ്ടെങ്കിലും മുസ്ലീം ബ്രദര്‍ഹുഡ് ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്.
ഈജിപ്തില്‍ ഏറ്റുമുട്ടലില്‍ 30 പോലീസുകാര്‍ കൊല്ലപ്പെട്ടു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: CAIRO: Armed terrorists killed at least 30 policemen in a shootout during a raid on a suspected militant hideout in Egypt's Western desert, security sources said on Friday.

Keywords: World, Egypt