Follow KVARTHA on Google news Follow Us!
ad

മകളെ കൊന്ന കേസില്‍ 4 വര്‍ഷത്തെ തടവിന് ശേഷം കുറ്റക്കാരല്ലെന്ന് കണ്ടെത്തി ജയില്‍മോചനം

മകളെ കൊന്ന കേസില്‍ നാല് വര്‍ഷത്തെ തടവിന് ശേഷം കുറ്റക്കാരല്ലെന്ന് കണ്ടെത്തി പുറത്തേക്ക്New Delhi, News, National, India, Aarushi Murder Case: Freed After 4 Years, Talwars Go To Noida Home, Not Their Own
ന്യൂഡല്‍ഹി: (www.kvartha.com 16.10.2017) മകളെ കൊന്ന കേസില്‍ നാല് വര്‍ഷത്തെ തടവിന് ശേഷം കുറ്റക്കാരല്ലെന്ന് കണ്ടെത്തി പുറത്തേക്ക്. സ്വന്തം മകളെയും വീട്ടുജോലിക്കാരനെും കൊലപ്പെടുത്തിയ കേസില്‍ നാല് വര്‍ഷമായി തടവില്‍ കഴിഞ്ഞിരുന്ന തല്‍വാര്‍ ദമ്പതിമാരാണ് പുറത്തിറങ്ങിയത്.

കൗമാരക്കാരിയായ മകള്‍ ആരുഷിയെയും വീട്ടുവേലക്കാരനായ നേപ്പാള്‍ സ്വദേശി ഹേംരാജ് ബന്‍ജാനെയെയും കൊലപ്പെടുത്തിയ കേസില്‍ രാജേഷ് തല്‍വാറിനേയും ഭാര്യ നൂപുര്‍ തല്‍വാറിനേയും കഴിഞ്ഞ വ്യാഴാഴ്ചയാണ് അലഹബാദ് ഹൈക്കോടതി സംശയത്തിന്റെ ആനുകൂല്യത്തില്‍ വെറുതെ വിട്ടത്. എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സമയമെടുത്തതാണ് മോചനം വൈകിപ്പിച്ചത്.

 New Delhi, News, National, India, Aarushi Murder Case: Freed After 4 Years, Talwars Go To Noida Home, Not Their Own

തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ഗാസിയാബാദിലെ ദസ്‌ന ജയിലില്‍ നിന്നും കാത്തിരുന്ന ജനക്കൂട്ടത്തെ സാക്ഷിയാക്കിയാണ് തല്‍വാര്‍ ദമ്പതിമാര്‍ പുറത്തിറങ്ങിയത്. നാല് വര്‍ഷത്തിന് ശേഷം സ്വാതന്ത്ര്യത്തിലേക്ക് കാലെടുത്തുവച്ച ദമ്പതിമാര്‍ സ്വന്തം വീട്ടിലേക്ക് പോകും മുമ്പ് നോയിഡയിലെ സായി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തും.

എന്നാല്‍ ഇനിയും ഇവരെ വേട്ടയാടരുതെന്നും അവര്‍ക്ക് നീതി ലഭിക്കണമെന്നും ഇവരുടെ അഭിഭാഷകന്‍ തന്‍വീര്‍ അഹമ്മദ് പറഞ്ഞു.

Keywords: New Delhi, News, National, India, Aarushi Murder Case: Freed After 4 Years, Talwars Go To Noida Home, Not Their Own