Follow KVARTHA on Google news Follow Us!
ad

ജൂനിയര്‍ വിഭാഗം നടത്തത്തില്‍ പങ്കെടുക്കാന്‍ സ്‌കൂളില്‍ നിന്നും മറ്റു രണ്ട് പേരുണ്ട്, ഒടുവില്‍ രണ്ടും കല്‍പ്പിച്ച് സീനീയര്‍ വിഭാഗത്തില്‍ മത്സരിച്ചു, ചേട്ടന്മാരോടൊപ്പം തളരാതെ ഫിനിഷ് ചെയ്ത് കായികമേളയില്‍ താരമായി കാസര്‍കോട്ടെ കുഞ്ഞു കണ്ണന്‍

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സീനിയര്‍ വിഭാഗത്തില്‍ മത്സരിച്ച ജൂനിയര്‍ വിഭാഗക്കാരനായ കുഞ്ഞു കണ്ണനാണ് ഇപ്പോള്‍ താരം. സീനിKerala, Kottayam, News, Sports, school, Student, kasaragod, 9th std boy participate in senior section in state sports meet
കോട്ടയം: (www.kvartha.com 22.10.2017) സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സീനിയര്‍ വിഭാഗത്തില്‍ മത്സരിച്ച ജൂനിയര്‍ വിഭാഗക്കാരനായ കുഞ്ഞു കണ്ണനാണ് ഇപ്പോള്‍ താരം. സീനിയര്‍ വിഭാഗം നടത്ത മത്സരത്തില്‍ പങ്കെടുത്ത ചീമേനി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കണ്ണനാണ് കാണികളുടെ ശ്രദ്ധപിടിച്ചുപറ്റിയത്.

തന്നേക്കാള്‍ ഇരട്ടി പൊക്കമുള്ളവരോടൊപ്പമാണ് കണ്ണന്‍ മത്സരിച്ചതെങ്കിലും ഉടനീളം ആത്മവിശ്വാസം കൈവിടാതെയായിരുന്നു പ്രകടനം. എല്ലാവരെയും നടന്നുതോല്‍പ്പിക്കുമെന്ന ഭാവം പ്രകടനത്തില്‍ ഉടനീളം ഉണ്ടായിരുന്നു. നടന്ന് നടന്ന് വലിയ ആളാകണമെന്നാണ് കണ്ണന്റെ സ്വപ്‌നം. പോലീസ് ആകണമെന്നാണ് കണ്ണന്റെ ആഗ്രഹം.

Kerala, Kottayam, News, Sports, school, Student, kasaragod, 9th std boy participate in senior section in state sports meet

ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥിയാണ് കണ്ണനെങ്കിലും അതിനൊത്ത ഉയരമില്ല. സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ പങ്കെടുക്കാന്‍ കാരണമുണ്ട്. ജൂനിയര്‍ വിഭാഗത്തില്‍ കണ്ണനെക്കാള്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന രണ്ടുപേര്‍ ഇതേ സ്‌കൂളില്‍ ഉണ്ട്. എന്നാല്‍ സീനിയര്‍ വിഭാഗത്തില്‍ അത്ര കഴിവുള്ളവര്‍ മറ്റാരുമില്ല. ഒടുവില്‍ രണ്ടും കല്‍പ്പിച്ച് സീനിയര്‍ വിഭാഗത്തില്‍ മത്സരിക്കുകയായിരുന്നു.

മത്സരത്തില്‍ പന്ത്രണ്ടാമനായാണ് ഫിനിഷ് ചെയ്തതെങ്കിലും ചേട്ടന്‍മാരെല്ലാം തളര്‍ന്നപ്പോഴും കണ്ണന്‍ ഉന്മേഷവാനായിരുന്നു. കണ്ണന്റെ സഹോദരങ്ങളായ മൂന്നുപേരും കായികമേളയില്‍ വ്യത്യസ്ത ഇനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. കൂലിവേലക്കാരനായ ഗണേശന്റെയും ശ്യാമളയുടെയും മകനാണ് കണ്ണന്‍.

Keywords: Kerala, Kottayam, News, Sports, school, Student, kasaragod, 9th std boy participate in senior section in state sports meet