Follow KVARTHA on Google news Follow Us!
ad

സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് 6 പേര്‍ മരിച്ചു, വീട് തകര്‍ന്നു

സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് ആറ് പേര്‍ മരിച്ചു. ബംഗളൂരുവിലെ ഈജിപ്പുരയില്‍ ആണ് സംഭവം. കലാവതി(68),News, National, Death, House, Collapse, Fire force, Search, Family,
ബംഗളൂരു:(www.kvartha.com 16/10/2017) സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് ആറ് പേര്‍ മരിച്ചു. ബംഗളൂരുവിലെ ഈജിപ്പുരയില്‍ ആണ് സംഭവം. കലാവതി(68), രവിചന്ദ്രന്‍ (30) എന്നിവരാണ് മരിച്ച രണ്ടു പേരെന്ന് തിരിച്ചറിഞ്ഞു. മരിച്ചവരില്‍ രണ്ടു പേര്‍ സ്ത്രീകളാണ്. രണ്ട് കുട്ടികളെ പരിക്കുകളോടെ രക്ഷപ്പെടുത്തി. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ അഗ്‌നിശമന സേന പരിശോധന നടത്തി വരികയാണ്.

പാചകവാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വീട് തകര്‍ന്ന് ആണ് ആറ് പേര്‍ മരിച്ചത്. രാവിലെ ഏഴു മണിടെയായിരുന്നു സംഭവം.

News, National, Death, House, Collapse, Fire force, Search, Family, 6 killed as gas cylinder blast shatters residential building in Bengaluru

20 വര്‍ഷം പഴക്കമുള്ള കെട്ടിടത്തില്‍ നാല് കുടുംബങ്ങളാണ് താമസിച്ചിരുന്നത്. കലാവതിയും രവിചന്ദ്രനും ആദ്യത്തെ നിലയിലാണ് താമസിച്ചിരുന്നത്. ഗണേശ് എന്നയാളിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ് റെഡ്ഡി സ്ഥലം സന്ദര്‍ശിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, Death, House, Collapse, Fire force, Search, Family, 6 killed as gas cylinder blast shatters residential building in Bengaluru