Follow KVARTHA on Google news Follow Us!
ad

51 കാരിയായ സ്ത്രീക്കും 26കാരനായ യുവാവിനും എതിരെ അവിഹിത കുറ്റം ചുമത്തി ദുബൈയില്‍ കേസ്

51 കാരിയായ സ്ത്രീക്കും 26കാരനായ യുവാവിനും എതിരെ അവിഹിത കുറ്റം ചുമത്തി ദുബൈയില്‍ കേസ്. യുവാവു തന്നെ അക്രമിച്ചതായുള്ള Two persons accused on illegal relationship at Dubai court, Gulf, World, Woman, man, Accused, Case, attack, Court Order.
ദുബൈ: (www.kvartha.com 21.10.2017)  51 കാരിയായ സ്ത്രീക്കും 26കാരനായ യുവാവിനും എതിരെ അവിഹിത കുറ്റം ചുമത്തി ദുബൈയില്‍ കേസ്. യുവാവു തന്നെ അക്രമിച്ചതായുള്ള സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ് ഇരുവര്‍ക്കുമെതിരെ കോടതി കുറ്റം ചുമത്തിയത്.

കഴിഞ്ഞ ഒരു വര്‍ഷം താന്‍ യുവാവിന്റെ കൂടെ കഴിയുകയാണെന്നും തുടര്‍ന്ന് അയാള്‍ തന്നെ ആക്രമിച്ചുപരിക്കേല്‍പ്പിച്ചുവെന്നും കാട്ടി സ്ത്രീ ദുബൈ പോലീസില്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും തമ്മിലുള്ള അവിഹിതം പുറത്തുവന്നത് .


വിവാഹിതനായ പ്രവാസി യുവാവുള്‍പ്പെടെ നിരവധി പേരെ സ്ത്രീ അവരുടെ സ്വന്തം വീട്ടില്‍ താമസിപ്പിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ അക്രമ സംഭവം നടക്കുന്നതു വരെ ഇവര്‍ ഒരുമിച്ചായിരുന്നു കഴിഞ്ഞിരുന്നത്. പിന്നീടായിരുന്നു യുവാവിനെതിരെ സ്ത്രീ പരാതിയുമായി സമീപിച്ചത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ യുവാവുമായി അവിഹിത ബന്ധമുണ്ടായിരുന്നതായി സ്ത്രീ സമ്മതിച്ചു. നേരത്തെ വിവാഹ മോചനം നേടിയ ഇവര്‍ക്കു കുട്ടികളും ഉണ്ടെന്നാണ് വിവരം.

അതേസമയം 51 വയസുള്ള സ്ത്രീയുമായി തനിക്കു സൗഹൃദം മാത്രമാണുള്ളതെന്നും മറ്റു ബന്ധങ്ങളൊന്നുമില്ലെന്നുമാണ് യുവാവിന്റെ മൊഴി. ദുബൈ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അവിഹിതക്കുറ്റം സ്ത്രീയും നിഷേധിച്ചു. സ്ത്രീകളെ ആക്രമിച്ചെന്ന കുറ്റം ചുമത്തി യുവാവിനെതിരെ 2,000 ദിര്‍ഹം പിഴ വിധിച്ചിട്ടുണ്ട്. അവിഹിത കുറ്റത്തിന്റെ വിചാരണ അടുത്ത മാസത്തേക്ക് മാറ്റിവച്ചു.

Keywords: Two persons accused on illegal relationship at Dubai court, Gulf, World, Woman, man, Accused, Case, attack, Court Order.