Follow KVARTHA on Google news Follow Us!
ad

കഴിഞ്ഞ വര്‍ഷം ഡ്യൂട്ടിക്കിടയില്‍ 383 പോലീസുകാര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: (www.kvartha.com 21.10.2017) കഴിഞ്ഞ വര്‍ഷം ഡ്യൂട്ടിക്കിടയില്‍ 383 പോലീസുകാര്‍ കൊല്ലപ്പെട്ടതായി ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ National, Police
ന്യൂഡല്‍ഹി: (www.kvartha.com 21.10.2017) കഴിഞ്ഞ വര്‍ഷം ഡ്യൂട്ടിക്കിടയില്‍ 383 പോലീസുകാര്‍ കൊല്ലപ്പെട്ടതായി ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ രാജീവ് ജെയിന്‍. ബി എസ് എഫിലെ 56 പോലീസുകാരും ജമ്മു കശ്മീരിലെ 42 പോലീസുകാരും ഇതില്‍ ഉള്‍പ്പെടുന്നു.

പോലീസ് അനുസ്മരണ ദിനത്തില്‍ സംസാരിക്കുകയായിരുന്നു രാജീവ് ജെയിന്‍. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പരിപാടിയില്‍ പങ്കെടുത്തു. 2016 സെപ്റ്റംബറിനും 2017 ആഗസ്തിനും ഇടയില്‍ രക്തസാക്ഷിത്വം വരിച്ച പോലീസുകാരെ പരിപാടിയില്‍ അനുസ്മരിച്ചു.

National, Police

യുപി പോലീസ് സേനയിലെ 76, ബി എസ് എഫിലെ 56, സി ആര്‍ പി എഫിലെ 49, ജമ്മുകശ്മീര്‍ പോലീസിലെ 42, ഛത്തീസ് ഗഡിലെ 23, പശ്ചിമ ബംഗാളിലെ 16, ഡല്‍ഹിയിലെ 13, ബീഹാര്‍, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ 11പോലീസുകാരും ഈ ലിസ്റ്റില്‍ ഉള്‍പ്പെടും.

അതിര്‍ത്തി പ്രദേശങ്ങളിലെ വെടിവെപ്പുകളിലും തീവ്രവാദ, നക്‌സല്‍ പോരാട്ടങ്ങള്‍ക്കുമിടയിലാണ് ഭൂരിഭാഗം പോലീസുകാരും കൊല്ലപ്പെട്ടിട്ടുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: NEW DELHI: As many as 383 police personnel, including 56 belonging to the BSF and 42 from the Jammu and Kashmir, have laid down their lives in the line of duty in last one year, Director of Intelligence Bureau Rajiv Jain said today.

Keywords: National, Police