Follow KVARTHA on Google news Follow Us!
ad

18 വയസിന് താഴെ പ്രായമുള്ള ഭാര്യയുമായുള്ള ലൈംഗികബന്ധം മാനഭംഗമെന്നും ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് കേസെടുക്കാവുന്ന കുറ്റമാണെന്നും സുപ്രീംകോടതി

18 വയസിന് താഴെ പ്രായമുള്ള ഭാര്യയുമായുള്ള ലൈംഗികബന്ധം മാനഭംഗമാണെന്നും ഇന്ത്യന്‍ ശിക്ഷാ നിയമനം New Delhi, News, Molestation, Criticism, Girl, Case, Justice, National,
ന്യൂഡല്‍ഹി: (www.kvartha.com 11.10.2017) 18 വയസിന് താഴെ പ്രായമുള്ള ഭാര്യയുമായുള്ള ലൈംഗികബന്ധം മാനഭംഗമാണെന്നും ഇന്ത്യന്‍ ശിക്ഷാ നിയമനം അനുസരിച്ച് കേസെടുക്കാവുന്ന കുറ്റമാണെന്നും സുപ്രീംകോടതി. ബലാത്സംഗ നിയമം അനുസരിച്ച് 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടി സമ്മതത്തോടെ തയ്യാറാകുന്നത് പോലും ബലാത്സംഗത്തിന്റെ പരിധിയില്‍ നിന്നും മാറുന്നതല്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 375 പ്രകാരം 15 വയസ് പ്രായമുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്ത ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ലായിരുന്നു. ഈ വകുപ്പ് ഭേദഗതി ചെയ്തു കൊണ്ടുള്ള ഉത്തരവാണ് ജസ്റ്റിസുമാരായ മദന്‍ ബി.ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഇറക്കിയത്. അതേസമയം, ഉത്തരവ് വിവാഹത്തിന് ശേഷമുള്ള ലൈംഗിക പീഡന കേസില്‍ ബാധകമല്ലെന്നും കോടതി വ്യക്തമാക്കി. കേസിലെ ഹര്‍ജിക്കാര്‍ ഇക്കാര്യം ഉന്നയിക്കാത്ത സാഹചര്യത്തിലാണിത്.

Relation With Wife Below 18 Is molest, Says Supreme Court, New Delhi, News, Molestation, Criticism, Girl, Case, Justice, National

18 വയസ് പൂര്‍ത്തിയാവാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധം കുറ്റകരമല്ലാതാക്കുന്ന വകുപ്പ് പെണ്‍കുട്ടിയുടെ അവകാശങ്ങള്‍ ഹനിക്കുന്നതാണെന്ന് ജസ്റ്റിസ് ദീപക് ഗുപ്ത പ്രത്യേകം വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. ഭരണഘടനയിലെ 14,15,21 വകുപ്പുകള്‍ ഉറപ്പു നല്‍കുന്ന തുല്യതയുടെ ലംഘനമാണിതെന്നും കോടതി പറഞ്ഞു.
നേരത്തേ നടന്ന ദേശീയ കുടുംബ സര്‍വേയില്‍ 18 നും 29 നും ഇടയില്‍ പ്രായക്കാരായ ഇന്ത്യയിലെ സ്ത്രീകളില്‍ 46 ശതമാനവും 18 ന് മുമ്പ് വിവാഹം കഴിച്ചവരാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവാഹത്തിന് ശേഷമുള്ള ലൈംഗികതയില്‍ നിന്നും ബലാത്സംഗത്തെ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടത്.

പുരുഷന്റെ സംരക്ഷണം എന്നാല്‍ ഭരണഘടനപ്രകാരം പ്രായപൂര്‍ത്തിയാകാത്ത വധുവിന്റെ മൗലീകാവകാശങ്ങള്‍ ലംഘിക്കാം എന്നാകുന്നില്ലെന്ന് കോടതി പറഞ്ഞു. രാജ്യത്ത് 2.3 കോടി ബാലവധുക്കളുടെ അവകാശം കൂടി കണക്കെടുക്കേണ്ടതുണ്ട്. പെണ്‍കുട്ടികളെ വളരെ ചെറിയ പ്രായത്തില്‍ വിവാഹം കഴിച്ചു വിടുന്നത് യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടു തന്നെ അത്തരം വിവാഹങ്ങളെ ന്യായീകരിക്കണം എന്നാവശ്യപ്പെട്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജി പക്ഷേ കോടതി തള്ളി.

രാജ്യത്തെ ശൈശവ വിവാഹങ്ങളുടെ കാര്യത്തില്‍ ആശങ്ക രേഖപ്പെടുത്തിയ സുപ്രീംകോടതി, പാര്‍ലമെന്റ് പാസാക്കിയ സാമൂഹ്യ നീതി നിയമങ്ങള്‍ അവയുടെ അന്ത:സത്ത ഉള്‍ക്കൊണ്ടല്ല നടപ്പാക്കിയതെന്നും നിരീക്ഷിച്ചു. ശൈശവ വിവാഹങ്ങള്‍ നിരോധിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോടും കോടതി നിര്‍ദേശിച്ചു. അക്ഷയ തൃതീയ പോലുള്ള ചടങ്ങുകളോട് അനുബന്ധിച്ചാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ കൂട്ടത്തോടെ വിവാഹിതരാവുന്നതെന്നും കോടതി വിലയിരുത്തി.

Also Read:
ജനറല്‍ ആശുപത്രിയിലേക്ക് നിരന്തരം ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തുന്ന രണ്ടംഗ സംഘം പിടിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Relation With Wife Below 18 Is molest, Says Supreme Court, New Delhi, News, Molestation, Criticism, Girl, Case, Justice, National.