Follow KVARTHA on Google news Follow Us!
ad

റെയില്‍വേ ട്രാക്കിനടുത്തു പൊന്തക്കാട്ടില്‍ അരയില്‍ പ്ലാസ്റ്റിക്ക് കയര്‍ കെട്ടിയ നിലയില്‍ യുവാവിന്റെ അസ്ഥികൂടം; നുണപരിശോധനയ്ക്ക് നിര്‍ദേശിക്കപ്പെട്ട ആളുടേതെന്ന് സംശയം

റെയില്‍വേ ട്രാക്കിനടുത്തു പൊന്തക്കാട്ടില്‍ അരയില്‍ പ്ലാസ്റ്റിക്ക് കയര്‍ കെട്ടിയ നിലയില്‍ യുവാവിന്റെ Ambalapuzha, News, Police, Complaint, Missing, Alappuzha, Medical College, Allegation, Kerala,
അമ്പലപ്പുഴ: (www.kvartha.com 20.09.2017) റെയില്‍വേ ട്രാക്കിനടുത്തു പൊന്തക്കാട്ടില്‍ അരയില്‍ പ്ലാസ്റ്റിക്ക് കയര്‍ കെട്ടിയ നിലയില്‍ യുവാവിന്റെ അസ്ഥികൂടം കണ്ടെത്തി. തകഴി ആശുപത്രിക്കു സമീപത്തെ റെയില്‍വേ ട്രാക്കിനടുത്തുള്ള പൊന്തക്കാട്ടില്‍നിന്നാണ് യുവാവിന്റെ അസ്ഥികൂടം കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കാടു വെട്ടിത്തെളിക്കുന്നതിനിടെയാണ് റെയില്‍വേ ജീവനക്കാര്‍ അരയില്‍ പ്ലാസ്റ്റിക്ക് കയര്‍ കെട്ടിയ നിലയില്‍ അസ്ഥികൂടം കണ്ടെത്തിയത്.

സംഭവസ്ഥലത്തുനിന്ന് പഴ്‌സ്, പാന്റ്, തകഴി ചെക്കിടിക്കാട് തുരുത്തിമാലവീട്ടില്‍ ഔസേഫ് തോമസിന്റെ മകന്‍ വര്‍ഗീസ് ഔസേഫ്(ഷിന്റോ -26) എന്നയാളുടെ ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയും പോലീസിനു ലഭിച്ചു. നാലു മാസം മുമ്പു കാണാതായ വര്‍ഗീസ് ഔസേഫിന്റേതാകാം അസ്ഥികൂടമെന്ന നിഗമനത്തിലാണു ഇപ്പോള്‍ പോലീസ്. വര്‍ഗീസ് ഔസേഫിനെ കാണാതായ സംഭവത്തില്‍ നാലു മാസം മുമ്പ് എടത്വാ പോലീസ് കേസെടുത്തിരുന്നു.

Youth skelton found in Ambalappuzha, Ambalapuzha, News, Police, Complaint, Missing, Alappuzha, Medical College, Allegation, Kerala.

ഏപ്രില്‍ 20 നു തകഴി സ്വദേശി മധു (48) മുങ്ങിമരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ വര്‍ഗീസ് ഔസേഫിനെ നുണപരിശോധന നടത്താന്‍ പോലീസ് ശ്രമിച്ചിരുന്നു. മധു മരിക്കുന്നതിനു തലേന്ന് വര്‍ഗീസ് ഔസേഫ് അടക്കമുള്ള അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചിരുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ചു നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു സമരങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു. സുഹൃത്തുക്കളെ പോലീസ് നുണപരിശോധനയ്ക്ക് വിധേയരാക്കിയെങ്കിലും വര്‍ഗീസ് ഔസേഫ് പരിശോധനക്കെത്തിയിരുന്നില്ല.

പിന്നീടാണു ഇയാളെ കാണാതായത്. ഔസേഫിന്റെ അമ്മയുടെ രക്തസാമ്പിള്‍ ഡി.എന്‍.എ. പരിശോധനയ്ക്കു വിധേയമാക്കിയാലേ അസ്തികൂടം വര്‍ഗീസ് ഔസേഫിന്റേതാണോയെന്നു സ്ഥിരീകരിക്കാനാകൂവെന്ന് അമ്പലപ്പുഴ എസ്.ഐ: എം.രജീഷ് കുമാര്‍ പറഞ്ഞു.

അമ്പലപ്പുഴ പോലീസും ഫോറന്‍സിക് വിദഗ്ദരും എത്തി അസ്ഥികള്‍ വിശദമായി പരിശോധിച്ചു. ഇന്‍ക്വസ്റ്റ് തയ്യാറാക്കി ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനയച്ചു.

Also Read:

പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് 14 പവന്‍ സ്വര്‍ണം കൊള്ളയടിച്ച കേസില്‍ ഒളിവില്‍ പോയ പ്രതി രണ്ടുവര്‍ഷത്തിന് ശേഷം പിടിയില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Youth skelton found in Ambalappuzha, Ambalapuzha, News, Police, Complaint, Missing, Alappuzha, Medical College, Allegation, Kerala.