Follow KVARTHA on Google news Follow Us!
ad

വഴിതെറ്റിയെത്തിയ യുവതിക്ക് തുണയായത് പോലീസ്; ട്രെയിന്‍ മാറിക്കയറി വടകരയിലെത്തിയ സൂറത്ത് സ്വദേശിനിയെ കുടുംബാംഗങ്ങളെ ഏല്‍പിച്ചു

വഴിതെറ്റിയെത്തിയ യുവതിക്ക് തുണയായത് പോലീസ്. ട്രെയിന്‍ മാറിക്കയറി വടകരയിലെത്തിയPolice, Family, Train, Missing, Madya Pradesh, Kozhikode, Phone call, Woman, Kerala, News
കുറ്റിയാടി: (www.kvartha.com 25.09.2017) വഴിതെറ്റിയെത്തിയ യുവതിക്ക് തുണയായത് പോലീസ്. ട്രെയിന്‍ മാറിക്കയറി വടകരയിലെത്തിയ സൂറത്ത് നിവാസിനിക്കാണ് പോലീസ് രക്ഷ നല്‍കിയത്. സൂറത്തില്‍നിന്നു മധ്യപ്രദേശിലേക്കുള്ള യാത്രക്കിടെ ട്രെയിന്‍ മാറിക്കയറി വടകര റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ മധ്യപ്രദേശിലെ ജാബുവ ജില്ലക്കാരിയായ ഭാരതി (24) ആണ് ഒരാഴ്ച മുന്‍പ് വഴിതെറ്റി കുറ്റിയാടി ടൗണില്‍ എത്തിയത്. ഒരാഴ്ചത്തെ അന്വേഷണത്തിനൊടുവിലാണ് പോലീസ് ബന്ധുക്കളെ കണ്ടെത്തി യുവതിയെ തിരിച്ചേല്‍പ്പിച്ചത്.

Woman Rescued police and given families, Police, Family, Train, Missing, Madya Pradesh, Kozhikode, Phone call, Woman, Kerala, News

ബന്ധുക്കളെ കണ്ടുപിടിക്കുന്നതുവരെ യുവതിയെ എസ് ഐ ടി.എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ഷോര്‍ട്ട് സ്‌റ്റേ ഹോമില്‍ പാര്‍പ്പിക്കുകയായിരുന്നു. ഫോണ്‍ നമ്പറോ മേല്‍വിലാസമോ അറിയാത്ത യുവതിയില്‍നിന്നു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വഷണത്തിനൊടുവില്‍ പോലീസ് ജാബുവയിലെ നാട്ടുകൂട്ടത്തെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം ഭര്‍ത്താവ് രാഗേഷും കുടുംബാംഗങ്ങളും എത്തി യുവതിയെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു.

Also Read:
വീട്ടുകാരുമായി പിണങ്ങി വീടുവിട്ടിറങ്ങിയ കോളജ് വിദ്യാര്‍ത്ഥിനി ട്രെയിന്‍തട്ടി മരിച്ച നിലയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Woman Rescued police and given families, Police, Family, Train, Missing, Madya Pradesh, Kozhikode, Phone call, Woman, Kerala, News.