Follow KVARTHA on Google news Follow Us!
ad

ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെ യുവതി ഇരുനിലക്കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി

ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെ യുവതി ഇരുനിലക്കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി.Sharjah, hospital, Treatment, Police, Complaint, Husband, Injured, Gulf, World,
ഷാര്‍ജ: (www.kvartha.com 20.09.2017) ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെ യുവതി ഇരുനിലക്കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി. സിറിയന്‍ വംശജയായ മുപ്പത്തിമൂന്നുകാരിയാണ് ഭര്‍ത്താവിന്റെ നിരന്തരമായ ദേഹോപദ്രവത്തെ തുടര്‍ന്ന് ഇരുനിലക്കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടിയത്. യുവതി ഇപ്പോള്‍ പരിക്കുകളോടെ ഷാര്‍ജയിലെ അല്‍ ഖാസിമി ആശുപത്രിയില്‍ ചികിത്സയിലാണ്.

പരിക്കു ഭേദമായാലുടന്‍ യുവതിയെ വിശദമായി ചോദ്യം ചെയ്യുമെന്നും ഇപ്പോള്‍ നിരീക്ഷണത്തിലാണെന്നും പോലീസ് അറിയിച്ചു. ഭര്‍ത്താവില്‍ നിന്നു രക്ഷപെടാനാണു കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചാടിയതെന്നു യുവതി മൊഴി നല്‍കിയിട്ടുണ്ട്. വീട്ടില്‍ നിന്നു പുറത്തിറങ്ങാന്‍ പോലും ഭര്‍ത്താവ് സമ്മതിക്കാതിരുന്നതു മൂലമാണ് താന്‍ ഇത്തരമൊരു കടുംകൈ ചെയ്തതെന്നും യുവതി അറിയിച്ചു.

Woman 'jumps off flat' over husband harassment, Sharjah, hospital, Treatment, Police, Complaint, Husband, Injured, Gulf, World

അതേസമയം, ഭാര്യ അപരിചിതനായ ഒരാളുമായി മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നു മുറിയില്‍ പൂട്ടിയിട്ടതാണെന്നാണു ഭര്‍ത്താവിന്റെ വിശദീകരണം. ഇക്കാര്യം പോലീസില്‍ അറിയിക്കാന്‍ പോയി തിരിച്ചു വരുമ്പോഴാണ് ഭാര്യ ജനല്‍വഴി പറത്തേക്കു ചാടുന്നത് കണ്ടതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.

Also Read:
പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് 14 പവന്‍ സ്വര്‍ണം കൊള്ളയടിച്ച കേസില്‍ ഒളിവില്‍ പോയ പ്രതി രണ്ടുവര്‍ഷത്തിന് ശേഷം പിടിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Woman 'jumps off flat' over husband harassment, Sharjah, hospital, Treatment, Police, Complaint, Husband, Injured, Gulf, World.