Follow KVARTHA on Google news Follow Us!
ad

ഇ പി ജയരാജനെതിരെയുള്ള ബന്ധുനിയമനക്കേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നു

സിപിഎം നേതാവ് ഇ.പി.ജയരാജന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ കാരണമായ ബന്ധുനിയമനക്കേസ് Thiruvananthapuram, News, High Court of Kerala, Report, Vigilance, Politics, Kerala,
തിരുവനന്തപുരം: (www.kvartha.com 20.09.2017) സിപിഎം നേതാവ് ഇ.പി.ജയരാജന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ കാരണമായ ബന്ധുനിയമനക്കേസ് വിജിലന്‍സ് അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു. ജയരാജനെതിരെ അഴിമതി നിരോധന നിയമം നിലനില്‍ക്കില്ലെന്നാണു വിജിലന്‍സിന്റെ കണ്ടെത്തല്‍. കേസ് തുടരാനാവില്ലെന്നു കാട്ടി വിജിലന്‍സ് ബുധനാഴ്ച റിപ്പോര്‍ട്ട് നല്‍കിയേക്കും.

Vigilance closes nepotism case against EP Jayarajan, Thiruvananthapuram, News, High Court of Kerala, Report, Vigilance, Politics, Kerala.

നിയമോപദേശകന്‍ സി.സി.അഗസ്റ്റിന്റെ നിലപാടും ഇതുതന്നെയാണ്. നിയമനം ലഭിച്ചിട്ടും പി.കെ.ശ്രീമതിയുടെ മകന്‍ സ്ഥാനമേറ്റില്ല. പ്രതികളാരും സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടുമില്ല. ഉത്തരവിറങ്ങി മൂന്നാം ദിവസംതന്നെ മന്ത്രി പിന്‍വലിച്ചെന്നുമാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനൊപ്പം ഹൈക്കോടതിയേയും തീരുമാനം അറിയിക്കും.

Also Read:
ഗള്‍ഫിലേക്ക് പോകാനെത്തിയ യാത്രക്കാരന്റെ കൈയ്യില്‍ കണ്ട പവര്‍ബാങ്ക് ബോംബെന്ന് തെറ്റിദ്ധരിച്ചു; മംഗളൂരു വിമാനത്താവളത്തില്‍ നാടകീയ രംഗങ്ങള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Vigilance closes nepotism case against EP Jayarajan, Thiruvananthapuram, News, High Court of Kerala, Report, Vigilance, Politics, Kerala.